Home Entertainment

മാറ്റി നിർത്തുന്നത് ശരിയല്ല, ദിലീപിന് ഒപ്പം സിനിമ ചെയ്യും, തുറന്നു പറഞ്ഞ് ദുർഗാ കൃഷ്ണ

271

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ദുർഗാ കൃഷ്ണ. കലാതിലകവും ക്ലാസിക്കൽ ഡാൻസറുമായ കോഴിക്കോട് സ്വദേശിനി ദുർഗ കൃഷ്ണ പ്രദീപ് നായർ സംവിധാനം ചെയ്ത പൃഥ്വീരാജ് ചിത്രമായ വിമാനത്തിലെ നായികയായിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.

അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം മലയാളത്തിൽ താരം തിളങ്ങി യിരുന്നു താരം. കോഴിക്കോട് സ്വദേശിയാണ് ദുർഗ കൃഷ്ണ. ഇപ്പോൾ ഏറണാകുളത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.

Advertisements

പ്രേതം 2, ലവ് ആക്ഷവ് ഡ്രാമ, കുടുക്ക് 2025 അടക്കമുള്ള പല ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി അരാധകരുടെ പ്രിയതാരമായി ദുർഗ കൃഷ്ണ മാറി. ഉടൽ എന്ന ചിത്രമാണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയത്.

ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ഇന്ദ്രൻസ്, ജൂഡ് ആന്റണി ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്ത ഉടൽ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

Also Read
അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തത് മരുന്ന് കഴിച്ചിട്ടാണെന്ന് ആര്യ, പരാതിയുമായി പ്രിയാമണി, സംഭവം ഇങ്ങനെ

ഇപ്പോഴിതാ നടിയെ ആ ക്ര മി ച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ദിലീപിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ദുർഗാ കൃഷ്ണ. ദിലീപ് കുറ്റക്കാരനല്ല എങ്കിൽ മാറ്റി നിർത്തുന്നത് ശരിയല്ല എന്നാണ് ദുർഗാ കൃഷ്ണ പറയുന്നത്.

ഉടൽ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് ദുർഗ തന്റെ നിലപാട് പറഞ്ഞത്. ദുർഗാ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:

തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാ ത്രവും ആണെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ വച്ച് ഒഴിവാക്കില്ല. തങ്ങളെ പോലെയുള്ള നിരവധി ആളുകൾക്ക് അതിജീവിത ഒരു പ്രോചദനമാണ്.

അഞ്ച് വർഷം മുൻപ് താൻ സിനിമയിലേക്ക് വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. പലകാര്യങ്ങളിലും മിണ്ടാ തിരിക്കേണ്ട അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്. ഇൻഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവർക്കും ഒരു പ്രചോദനമാണെന്നും ദുർഗ പറയുന്നു.

ഇതോടൊപ്പം തന്നെ വിജയ് ബാബുവിന് എതിരെ യുവനടി പീഡന പരാതി നൽകിയ സംഭവത്തിൽ നടൻ ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും ദുർഗാ കൃഷ്ണ പറഞ്ഞിരുന്നു. അതേ സമയം ഇന്റിമേറ്റ് സീനുകളിൽ സ്ത്രീകൾ മാത്രം വിമർശിക്കപ്പെടുന്നതിന് എതിരെയും ദുർഗാ കൃഷണ തുറന്നടിച്ചരുന്നു.

ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത് എന്നും താൻ വായുവിൽ നോക്കിയല്ല ചുംബിക്കു ന്നത് എന്നും ദുർഗ കൃഷ്ണ പറയുന്നു. ഉടലിലെ ചില ഇന്റിമേറ്റ് സീനുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആയിരുന്നു കൃഷ്ണയുടെ പ്രതികരണം.

Also Read
ആസിഫ് അലിക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയോട് ആണോ? താരത്തിന്റെ മറുപടി ഇങ്ങനെ, ആരാധകർ പ്രതികരിച്ചത് കണ്ടോ

ഉടൽ സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾ പിന്നെ അത് ഒഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അത് അറിയാമായിരുന്നു എന്ന് ദുർഗ കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Advertisement