അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തത് മരുന്ന് കഴിച്ചിട്ടാണെന്ന് ആര്യ, പരാതിയുമായി പ്രിയാമണി, സംഭവം ഇങ്ങനെ

1495

വർഷങ്ങളായി മിനി സ്‌ക്രീനിലൂടെയും ബിഗാ സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടിയും അവതാരകയുമായ ആര്യ ബാബു. ഏഷ്യാനെറ്റി ബഡായി ബംഗ്ലാവ് എന്ന കോമഡി പരമ്പരയിലൂടെയും വിവിധ ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2ൽ ആര്യയും മൽസരാർത്ഥിയിയിരുന്നു. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ ഭാര്യയായുള്ള ഹാസ്യവേഷമാണ് ആര്യക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്. നിരവധി സിനിമകളിലും ആര്യ സഹനടിയായി വേഷമിട്ടിട്ടുമുണ്ട്.

Advertisements

ലൈലാ ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവാ, പ്രേതം, തോപ്പിൽ ജോപ്പൻ, അല മാര, ഉറിയടി, ഉൾട്ട എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം. നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും ആര്യ ശ്രദ്ധ നേടി. മുൻപ് അനേകം സീരിയലുകളിലും ആര്യ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്.

Also Read
അങ്ങനെ ആ പയ്യൻ പഠിത്തം നിർത്തിപോയി, അതോടെ എനിക്ക് കുറ്റബോധമായി, കോളേജിൽ പഠുക്കുമ്പോൾ സഹപാഠിയായ പയ്യന്നോട് ചെയത് കൂട്ടിയതിനെ കുറിച്ച് നടി അനു നായർ

അതേ സമയം കഴിഞ്ഞ ദിവസം മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ബിഗ് ബോസ് സീസൺ 4ന്റെ വേദി യിൽ അവതാരകയുടെ വേഷത്തിൽ വീണ്ടും ആര്യയെത്തിയിരുന്നു.

മുംബൈയ്ക്ക് പോകുന്ന യാത്രയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആര്യയോട് വൈൽഡ് കാർഡ് എൻട്രി ആയാണോ മത്സരിക്കുന്നതെന്ന് അന്ന് അനേകം ആരാധകർ സംശയം ചോദിച്ചിരുന്നു. എന്നാൽ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലെ പ്രത്യേക എപ്പിസോഡിന് വേണ്ടിയാണ് ബിഗ് ബോസിന്റെ ഫ്ളോറിൽ എത്തിയതെന്ന് ആര്യ പിന്നീട് അറിയിക്കുകയായിരുന്നു.

ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി മാത്രമാണ് ആര്യ മുംബൈയിൽ എത്തിയത്. തന്റെ കരിയറിൽ ഏറ്റവും അനുഗ്രഹീ തമായ നിമിഷമായിരുന്നു അതെന്ന് പറഞ്ഞു കൊണ്ട് ആര്യ ബിഗ് ബോസിന്റെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ കഴിയുമോ എന്നായിരുന്നു ആര്യ സ്വയം ആശ്ചര്യപ്പെട്ടത്.

ആര്യയുടെ യാത്രയുടെ വീഡിയോയും കൊടുത്ത ക്യാപ്ഷനും അല്ല, അതിന് താഴെ വന്ന നടി പ്രിയാമണി യുടെ കമന്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. മുംബൈ വരെ വന്നിട്ടും നീ എന്നെ വിളിച്ചില്ലല്ലോ എന്ന് ആയിരുന്നു പ്രിയാമണിയുടെ പരിഭവം. എന്നാൽ ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് വന്നതെന്നും അതേ ദിവസം തന്നെ അവർ എനിക്ക് തിരിച്ചുള്ള യാത്രാടിക്കറ്റും ബുക്ക് ചെയ്തിരുന്നുവെന്ന് ആര്യ പറയുന്നു.

മാത്രവുമല്ല, ആര്യക്ക് ഭക്ഷ്യ വിഷബാധ ഏൽക്കുകയും ചെയ്തിരുന്നു അത്രേ. മരുന്നിന്റെ സഹായത്തോടെ ആണ് അന്ന് ഷോ ചെയ്തു തീർത്തതെന്ന് ആര്യ ഏറെ സങ്കടത്തോടെ പ്രിയാമണിക്ക് മറുപടി നൽകുന്നു. പ്രിയാ മണിയും ആര്യയും അടുത്ത സുഹൃത്തുക്കളാണ്. ടെലിവിഷൻ പരിപാടികളിൽ ഒന്നിച്ചെത്തിയാണ് ഇരുവരും സൗഹൃ ദത്തിൽ ആയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

Also Read
ബോക്‌സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി എത്തിയ ആര്യ ബിഗ് ബോസ് മത്സരാർത്ഥികളേയും ഞെട്ടിച്ചുകളഞ്ഞു. ആര്യയെ കണ്ട എല്ലാവരും നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ ബിഗ് ബോസിലേക്ക് എതിരേറ്റത്. എല്ലാവരും വളരെ നന്നായി കളിയ്ക്കുന്നുണ്ടെന്നായിരുന്നു ആര്യയുടെ പ്രതികരണം. അതേ സമയം സീസൺ ഫോർ തുടങ്ങിയ ശേഷം പലപ്പോഴും എപ്പിസോഡുകൾ വിലയിരുത്തി ആര്യ അഭിപ്രായങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.

നന്നായി കളിക്കുന്ന മത്സരാർഥികൾ നിരന്തരമായി നോമിനേഷനിൽ വന്ന് പുറത്താവുന്നതിനെതിരേയും ആര്യ പ്രതികരിച്ചിരുന്നു. ബിഗ് ബോസ് സീസൺ 2ലെ ശക്തരായ മത്സരാർത്ഥികളിൽ ഒന്നായിരുന്നു ആര്യ. സീസൺ 2 അവസാനിച്ച ശേഷം ബിഗ് ബോസ് വീട്ടിലെ ആര്യയുടെ പ്രവൃത്തികൾ വിലയിരുത്തി അവർക്കു നേരെ പലപ്പോഴും സോഷ്യൽ മീഡിയയുടെ ആ ക്ര മ ണ വും പതിവായിരുന്നു.

ആര്യയുടെ ചിത്രങ്ങൾക്കും മറ്റും മോശമായി കമന്റുകൾ പോസ്റ്റ് ചെയ്യുകയും സൈബൽ ബുള്ളീയിങ്ങും ശക്തമായിരുന്നു.

Advertisement