ഈ മാനസിക രോഗിയുടെ വാക്കുകൾ വിശ്വാസിക്കരുത്, എല്ലാം കൂടി എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയാൽ അതു നടക്കില്ല; തുറന്നടിച്ച് ദയ അശ്വതി

66

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമായിരുന്നു ദയാ ആശ്വതി. ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ചെറിയ കാര്യത്തിന് പോലും പൊട്ടക്കരയുന്ന പ്രകൃതമാണ് ദയയുടെത്.

മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ച് ബഹ്‌റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച ഷോ 2 ഉം കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു.

Advertisements

ആദ്യ വിവാഹബന്ധം വേർപെടുത്തി കഴിയുകയാണ് ദയാ അശ്വതി. ഇവരുടെ രണ്ട് മക്കളും ഭർത്താവിന് ഒപ്പമാണ് താമസം. പലപ്പോഴും ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം വലിയ വഴക്കുകളിൽ ചെന്ന് എത്തിയിരുന്നു. ബിഗ്‌ബോസ് ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ബന്ധം വേർപിരിഞ്ഞതും രണ്ടാം ഭർത്താവ് ഉണ്ണിക്കെതിരെ ദയ ഉന്നയിച്ച ആരോപണങ്ങൾക്ക് അനൂപ് ഉണ്ണി മറുപടി നൽകിയിരുന്നു. ഇപ്പോളിതാ ഉണ്ണിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദയ.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദയ മറുപടിയുമായി എത്തിയത്. ഒരു ഡോക്ടറുടെ കുറിപ്പും പോസ്റ്റ് ചെയ്താതയിരുന്നു ദയയുടെ മറുപടി. ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അനൂപ് ഉണ്ണി FB ലൈവ് വീഡിയോയിൽ പറയുകയുണ്ടായി മാനസിക രോഗികൾക്ക് കഴിക്കുന്ന മരുന്നല്ല എനിക്ക് ഡോക്ടർ പ്രതിഭ എഴുതി തന്നത് എന്ന്. ചിലപ്പോൾ ആ പറഞ്ഞതും മാനസീകത്തിന്റെ വിഭ്രാന്തി ആയിരിക്കാം മാനസീക രോഗികൾക്ക് ചികിൽസിക്കുന്നMBBS പഠിച്ച Dr റോണ് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഇതാണ് ഇട്ട ലൈവ് മുക്കിയല്ലോ അനൂപേ ഗുളിക കഴിച്ചപ്പോഴാണോ മനസ്സിലായത്.

പറഞ്ഞത് മുഴുവൻ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം എന്റെ fb യിലുള്ള എല്ലാവരോടും കൂടി പറയുകയാണ് ഒരു മാനസീക വിഭ്രാന്തിയുള്ള ഒരാൾ ലൈവിൽ വന്ന് പിച്ചും, ഭ്രാന്തും പറയുന്ന ഈ രോഗിയുടെ വാക്കുകൾ വിശ്വാസിക്കരുത്. ഇത് എന്റെ ഒരു അഭ്യർത്ഥനയാണ്. മാനസികം എന്ന രോഗം ആർക്കുവേണമെങ്കിലും വരാം ചിലപ്പോൾ എനിക്കും നിങ്ങൾക്കും ആർക്കും വരാം.

പക്ഷെ അതുവരുമ്പോൾ മറ്റുള്ളവരേ ഉപദ്രവിക്കുന്നതും, വേദനിപ്പിക്കുന്നതും ആണ് ചെയ്യുക. പക്ഷെ ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിക്ക് ഒരു രോഗിയുടെ അവസ്ഥയാണ് ഇത് എന്ന് നിങ്ങൾ മനസിലാക്കണം. ഒരു കാര്യം പ്രത്യേകം ഓർമ്മപെടുത്തട്ടെ 2020ൽ ചികിൽസയിൽ ആയിരുന്നതിന്റെ തെളിവ് ഈ ചീട്ടിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്.

ഹോസ്പ്പിറ്റലിൽ കൊണ്ട് പോയത് അനൂപിന്റെ സ്വന്തം ഭാര്യയും. ആണ് അവസാനം എല്ലാം കൂടി എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയാൽ അതു നടക്കില്ല എന്റെ കൂടെ സത്യമുണ്ട് ദൈവം ഉണ്ട് സത്യമേവ ജയതേ എന്നായിരുന്നു ദയാ അശ്വതി പറഞ്ഞത്.

Advertisement