മക്കളോട് ഞാൻ നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന് പറഞ്ഞിട്ടുണ്ട്: കൃഷ്ണകുമാർ പറയുന്നത് കേട്ടോ

73

മലയാളത്തിന്റെ മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടേയും സിനിമാ സീരിയൽ പ്രേമികളുടെ പ്രിയങ്കരനായ താരമാണ് നടൻ കൃഷ്ണകുമാർ. നിരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

ദൂർദർശനിൽ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാർ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു. സീരയലുകളിലും തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കൂടെവിടെ എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. അടുത്തിടെ താരം രാഷ്ട്രിയത്തിലേക്കും ഇറങ്ങിയിരുന്നു.

Advertisements

ബിജെപിയിൽ ചേർന്ന അദ്ദേഹം കേരളത്തിൽ നടന്ന ഇക്കഴിഞ്ഞ നിയമാ സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും മൽസരിച്ച് തോറ്റിരുന്നു. അതേ സമയം മലയാളികൾക്ക് ഇടയിൽ പ്രശസ്തമായ സിനിമ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സിന്ധുവാണാ കൃഷ്ണ കുമാറിന്റെ ഭാര്യ.

4 പെൺമക്കളാണ് ഇവർക്ക് ഉള്ളത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യൽ മീഡിയകളിലും സജീവമാണ്. മക്കളിൽ ദിയ മാത്രമാണ് സിനിമയിൽ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്.

ഇപ്പോൾ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. പിന്നീട് യുവ നടൻ ടോവിനോ തോമസിന്റെ നായികയായി അഹാന എത്തിയ ലൂക്ക എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആണ് ദിയ ഒരുപാട് പ്രമുഖ പ്രോഡക്ടുകൾ താരം പ്രേക്ഷകർക്ക് പരിചയപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കൃഷ്ണ കുമാർ പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വൈറലായി മാറുകയാണ്. അഭിമുഖത്തിൽ പെൺമക്കളുടെ വിവാഹത്തെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മക്കൾക്ക് സ്ത്രീധനം നൽകുന്ന കാര്യത്തെപ്പറ്റി അവതാരക താരത്തിനോട് ചോദിച്ചിരുന്നു. നർമ്മത്തിൽ ചാലിച്ച മറുപടിയാണ് ഇതിന് താരം നൽകിയത്. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ നാല് പെൺമക്കളും നാല് പ്രായത്തിൽ നിൽക്കുന്നവരാണ്. മൂത്ത മകൾ അഹാനയ്ക്ക് 25 വയസ്സുണ്ട്. നാലാമത്തെ മകൻ ഹൻസികയ്ക്ക് 15 വയസ്സും. മൂത്ത അയാളുടെ അടുത്ത് പെരുമാറുന്നത് പോലെ ഒരിക്കലും ഇളയ ആളുടെ അടുത്ത് പറ്റില്ല. അതുപോലെ രണ്ടാമത്തെയും മൂന്നാമത്തെയും ആളുടെ അടുത്ത് പറ്റില്ല. വിവാഹം കഴിക്കണം എന്ന് നിർബന്ധമുള്ള ലോകം ഒന്നുമല്ല ഇത്.

കഴിച്ചാലും എനിക്ക് കുഴപ്പമില്ല. കലാകാരിയായി തുടരണമെങ്കിൽ ഒരു പൊസിഷനിൽ എത്തട്ടെ. ഒരു 35 വയസ്സ് ഒക്കെ ആയിട്ട് വിവാഹം കഴിച്ചാൽ മതി. 25 വയസ്സുള്ള ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ പയ്യനും അതേ പ്രായമാകും. അപ്പോൾ പക്വത കുറവായിരിക്കും.

കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും, ഒടുവിൽ കലാജീവിതവും, കുടുംബ ജീവിതം തകരുന്ന ഒരു അവസ്ഥയാകും. സിനിമയിൽ നായകന്റെ ഒപ്പമുള്ള ഒരു സീൻ. ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കാണുമ്പോൾ നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ അതു മനസ്സിൽ ഒരു കരട് ആയി മാറും.

ഒരു പ്രായം കഴിയുമ്പോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുള്ള ഒരാൾ വരും. മക്കൾക്ക് സ്ത്രീധനം നൽകുന്നതിനെ പ്പറ്റി ഞാൻ മക്കളോട് തീർത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്നാണെന്നും തമാശയായി കൃഷ്ണ കുമാർ പറയുന്നു.

ഈ വാക്കുകൾ ആകട്ടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. അച്ഛൻമാർ ആയാൽ ഇങ്ങനെ വേണം എന്നാണ് മിക്കവരും പറയുന്നത്. ഇതിനോടൊപ്പം മറ്റു ചില കാര്യങ്ങളും താരം പങ്കു വെക്കുന്നുണ്ട്.

Advertisement