എല്ലാ സീരിയലും മമ്മൂക്ക കാണും, കണ്ടിട്ട് നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും: അനുഭവം വെളിപ്പെടുത്തി രാജീവ് പരമേശ്വർ

79

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് രാജീവ് പരമേശ്വർ. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീൻ പ്രേക്ഷകരുെട ഏറ്റവും പ്രിയപ്പെട്ട താരങ്ങലിൽ ഒരാളാണ് രാജീവ് പരമേശ്വരൻ.

2000 മുതൽ മിനിസ്‌ക്രീനിൽ സജീവമായ താരം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയൊണ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. കോളേജ് അധ്യാപകനായ പ്രകാശ് എന്ന നടന്റെ മാനസപുത്രിയിലെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

Advertisements

Also Read
അതോടെ രോഹിണി കരച്ചിലോട് കരച്ചില് ആയി, വേറാരെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് അടികിട്ടിയേനെ: വെളിപ്പെടുത്തലുമായി മണിയൻ പിള്ള രാജു

രാജീവിന് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത ഒരു സീരിയൽ ആയിരുന്നു 2007 ൽ സംപ്രേക്ഷണം ചെയ്ത എന്റെ മനസപുത്രി. ശ്രീകലയായിരുന്നു നായിക അർച്ചനയായിരുന്നു വില്ലത്തി. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. സൂപ്പർഹിറ്റ് പരമ്പരയാണിത്.

ഒരു പിടി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തുകയാണ് ഇപ്പോൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാജീവ് പരമേശ്വരന്റെ തുറന്നു പറച്ചിൽ.

മമ്മൂട്ടിയെക്കുറിച്ച് എല്ലാവരും പേടിയാണെന്നെല്ലാം പറയുമ്പോഴും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് രാജീവ് പറയുന്നത്. മമ്മൂട്ടി സീരിയൽ കണ്ട് അഭിപ്രായം പറഞ്ഞതിനെക്കുറിച്ചും നടൻ വ്യക്തമാക്കുന്നു. മമ്മൂക്ക സീരിയലെല്ലാം കാണും. കണ്ടിട്ട് നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്.

പരുന്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് സീരിയലിലെ എന്റെ ക്യാരക്റ്റർ ഓർത്തെടുത്ത് മമ്മൂക്ക സംസാരിച്ചത്. കൂടാതെ കെകെ രാജീവിന്റെ വേനൽമഴ എന്ന സീരിയലിൽ മമ്മൂക്കയും ചെറിയൊരു റോൾ ചെയ്തിരുന്നു എന്നും രാജീവ് പറയുന്നു.

Also Read
ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധം തീർച്ഛയായും സുരക്ഷിതമാണ്: പ്രതികരണവുമായി പ്രിയാ മണി

മമ്മൂക്കയെ കാണുമ്പോൾ നമുക്ക് തോന്നുന്ന റെസ്പെക്ട് ആദ്ദേഹം തിരിച്ചുതരുമെന്നും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഏറെ കംഫേർട്ടബിൾ ആണെന്നും രാജീവ് പറയുന്നു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം കൂടെ അഭിനയിക്കുന്ന നടൻമാരായ നമ്മളോട് കാണിക്കുന്ന സ്നേഹം കൊണ്ട് നമുക്ക് നന്നായി ചെയ്യാൻ കഴിയുമെന്നും രാജീവ് പറഞ്ഞു.

മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും രാജീവ് പങ്കുവെച്ചു. മോഹൻലാലിനൊപ്പമുള്ള സീനിൽ അഭിനയിച്ചപ്പോൾ പേടി കാരണം ഡയലോഗ് പറയാൻ കഴിയാതെ വന്ന അവസ്ഥയെപ്പറ്റിയാണ് രാജീവ് പറയുന്നത്. ആ സീനിൽ ലാലേട്ടൻ തിരിയുമ്പോഴാണ് ഞാൻ ഡയലോഗ് പറയേണ്ടത്.

ലാലേട്ടൻ തിരിയുമ്പോൾ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാൻ പറ്റിയില്ല. അത്രയും പോസിറ്റീവ് എനർജിയുള്ള ഒരാൾ മുന്നിൽ നിന്ന് തിരിഞ്ഞാൽ നമുക്ക് അയാളെ നോക്കി നിൽക്കാനേ കഴിയൂ.
അക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ച് ഒടുക്കം ആ സീൻ ക്ലോസ് അപ്പ് എടുക്കുകയായിരുന്നു എന്നും രാജീവ് പറയുന്നു.

Advertisement