മസിൽ വേഗം വളരാൻ സ്ലോ മോഷനിൽ വെള്ളം കുടിക്കൂവെന്ന് ഉണ്ണി മുകുന്ദൻ ; മലയാളത്തിന്റെ മസിലളിയന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

131

ശരീര സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം ശരീര സംരക്ഷണമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മസിലുകൾ വളരാൻ എന്തുചെയ്യണം എന്ന ടിപ്‌സുമായി എത്തിയിരിക്കുകയാണ് ഉണ്ണി. സ്ലോ മോഷനിൽ വെള്ളം കുടിച്ചാൽ മസിലുകൾ വേഗം വളരും എന്ന് പറയുകയാണ് ഉണ്ണി. ഒരു ചെറിയ വീഡിയോയും ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.

Advertisements

ഒട്ടേറെ താരങ്ങളാണ് ഉണ്ണിയുടെ പോസ്റ്റിന് കമന്റുമായി എത്തിയത്. ‘ഓഹോ അപ്പോൾ സ്ലോ മോഷനിൽ വെള്ളം കുടിക്കണം അല്ലെ ശരി അതും ട്രൈ ചെയ്യാം’ എന്നായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ കമന്റ്.

ഗീതുവിന്റെ കമന്റിന്, ‘ഓൺലൈനിൽ കാണുന്ന എല്ലാം വിശ്വസിക്കരുത്’ എന്നാണ് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി. ‘ഞാൻ നാളെ തന്നെ ജിമ്മിൽ പോയി ഇങ്ങനെ വെള്ളം കുടിക്കാൻ തുടങ്ങുമെ’ എന്നായിരുന്നു നടി ഗൗതമി നായരുടെ കമന്റ്.

Also read

എല്ലാ സീരിയലും മമ്മൂക്ക കാണും, കണ്ടിട്ട് നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും: അനുഭവം വെളിപ്പെടുത്തി രാജീവ് പരമേശ്വർ

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

പതിവുപോലെതന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പലപ്പോഴും തന്റെ ഫിറ്റ്‌നസ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്.

Also read

തങ്ങളുടെ ആ പുതിയ തീരുമാനം ആരാധകരെ അറിയിച്ച് നയൻതാരയും വിഘ്‌നേശും: സന്തോഷത്തിൽ ആരാധകർ

മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20 കിലോയിലധികം ഭാരം വർധിപ്പിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിന് ശേഷം ആ ശരീര ഭാരം കുറച്ച് വീണ്ടും പഴയ രൂപത്തിൽ എത്തിയ ഉണ്ണിമുകുന്ദൻ ശരീര സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന യുവാക്കൾക്ക് പ്രചോദനമാകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ണി പങ്കുവച്ചിട്ടുമുണ്ട്.

അനു സിത്താര ഉണ്ണിമുകുന്ദന്റെ നിർദ്ദേശ പ്രകാരമുള്ള ഡയറ്റ് ഫോളോ ചെയ്ത് തടി കുറഞ്ഞതും വാർത്തയായിരുന്നു.

 

Advertisement