ആദ്യം മാലിക്കിലെ അവസരം വേണ്ടെന്ന് വച്ചതാണ് കൂടാതെ ഫഹദ് ഫാസിലിനോട് ഒപ്പം മുമ്പൊരു അനുഭവവും ഉണ്ടായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് പാർവതി കൃഷ്ണ

17502

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് മാലിക്ക്. മഹേഷ് നാരായൺ സംവിധാനം ചെയ്ത് ആന്റ്‌റോ ജോസഫ് നിർമ്മിച്ച സിനിമയാണ് മാലിക്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. സ്വീകരിച്ച അത് പോലെ തന്നെ വിമർശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് സിനിമയ്ക്ക്.

ഈ സിനിമയുടെ ഏറ്റവും നല്ല വശമായി പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് സിനിമയിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ്. സിനിമയിൽ വേഷങ്ങൾ അവതരിപ്പിച്ച ഓരോ കലാകാരന്മാരും അവരുടെ കഴിവ് പൂർണ്ണമായും പുറത്തുകൊണ്ടുവന്നു എന്ന് വേണം പറയാൻ. പ്രധാനവേഷത്തിൽ തിളങ്ങിയ ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്.

Advertisements

അതുപോലെതന്നെ ചെറിയ വേഷങ്ങളിലും ഒരുപാട് പേർ മികച്ച അഭിനയം പുറത്തെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഡോക്ടർ ഷേർമിൻ. പാർവതി കൃഷ്ണ എന്ന കലാകാരിയാണ് ഈ വേഷം അനായാസമായി കൈകാര്യം ചെയ്തത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു ഡോക്ടർ ഷേർമിൻ.

Also read

മസിൽ വേഗം വളരാൻ സ്ലോ മോഷനിൽ വെള്ളം കുടിക്കൂവെന്ന് ഉണ്ണി മുകുന്ദൻ ; മലയാളത്തിന്റെ മസിലളിയന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇപ്പോൾ താരം മാലിക് എന്ന സിനിമയിലേക്ക് കടന്നുവന്ന അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ!

‘ഓഡിഷനോട് ഒട്ടും താല്പര്യം ഇല്ലാത്ത വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ പല സിനിമകളും ഓഡിഷന് പോകണമല്ലോ എന്ന കാരണത്താൽ വേണ്ടെന്നു വച്ചിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു മാലിക് എന്ന സിനിമയും. പക്ഷെ പിന്നെങ്ങനെയൊ അവിചാരിതമായി ആ സിനിമയിൽ എത്തിപ്പെട്ടു. കിട്ടിയ ചാൻസ് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചു. ഒരുപാട് പേര് എന്നെ വിളിച്ചു പ്രശംസകൾ അറിയിച്ചിട്ടുണ്ട്.” എന്ന് താരം പറയുകയുണ്ടായി.

Also read

എല്ലാ സീരിയലും മമ്മൂക്ക കാണും, കണ്ടിട്ട് നമ്മളോട് അഭിപ്രായം പറയുകയും ചെയ്യും: അനുഭവം വെളിപ്പെടുത്തി രാജീവ് പരമേശ്വർ

മാത്രമല്ല ഫഹദ് ഫാസിലിനോട് ഒപ്പം മുമ്പുണ്ടായ ഒരു അനുഭവം താരം തുറന്നു പറയുകയുണ്ടായി.

”ഒരു സമയത്ത് ഫഹദ് ഫാസിലിനെ ഒരു ഇന്റർവ്യൂ ചെയ്തിരുന്നു. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ട്രോൾ കളും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. അനാവശ്യാമായ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു എന്നതിന്റെ പേരിലാണ് അന്ന് അത് കേൾക്കേണ്ടി വന്നത്. മാലിക് എന്ന സിനിമയിൽ വന്നപ്പോൾ ‘നി ആ ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേ ‘ എന്ന് ഫഹദ് ഫാസിൽ ചോദിച്ചു.” എന്നും താരം കൂട്ടിച്ചേർത്തു.

Advertisement