മൂന്ന് കഥകളുമായി തന്റടുത്തെത്തിയ ആളോട് കഥകൾ വായിച്ചിട്ട് മമ്മൂട്ടി പറഞ്ഞു, നിന്നെ ഞാൻ പണ്ടേ നോട്ടമിട്ടതാ, സംഭവം ഇങ്ങനെ

66

നിരവധി ക്ലാസ്സ് സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ ജയരാജ് മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. ഭരതന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ അദ്ദേഹം, വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ജയരാജിന്റെ വലിയ സ്വപ്നമായിരുന്നു. മൂന്ന് കഥകളുമായി ആ ലക്ഷ്യം സാക്ഷാത്കരിക്കാനായി ജയരാജ് ഒരിക്കൽ മമ്മൂട്ടിയുടെ അടുത്തുചെന്നു. മൂന്ന് കഥകളും വായിച്ച ശേഷം മമ്മൂട്ടി ജയരാജിനോട് പറഞ്ഞത് നിന്നെ ഞാൻ പണ്ടേ നോട്ടമിട്ടതാ എന്നായിരുന്നു.

Advertisements

എന്തെന്നാൽ സംവിധായകൻ ഭരതന് ഒപ്പം നിൽക്കുമ്പോൾ തന്നെ ജയരാജിന്റെ കഴിവുകൾ മമ്മൂട്ടി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. ജോണി വാക്കർ ആയിരുന്നു മമ്മൂട്ടിയെ നായകനാക്കി ജയരാജ് ആദ്യം സംവിധാനം ചെയ്ത സിനിമ, അത് സൂപ്പർഹിറ്റായിരുന്നു.

പിന്നീട് ലൗഡ് സ്പീക്കറിന്റെ തിരക്കഥ ജയരാജ് എഴുതാൻ കാരണക്കാരനായതും മമ്മൂട്ടിയായിരുന്നു.
ലൗഡ് സ്പീക്കർ എന്ന സിനിമയ്ക്ക് രഞ്ജിത് തിരക്കഥ എഴുതണമെന്നായിരുന്നു ജയരാജിന്റെ ആഗ്രഹം. അതിനായി രഞ്ജിത്തിന്റെ പിന്നാലെ കുറേ നടന്നു.

എന്നാൽ തിരക്കഥ എഴുതിക്കിട്ടിയില്ല. ഒടുവിൽ മമ്മൂട്ടി ജയരാജിനോട് പറഞ്ഞു നീ അങ്ങെഴുത്, നിന്നെക്കൊണ്ട് പറ്റും. അങ്ങനെയാണ് ജയരാജ് ലൗഡ് സ്പീക്കർ എഴുതി സംവിധാനം ചെയ്യുന്നത്.ലൗഡ് സ്പീക്കറും സൂപ്പർ ഹിറ്റായിരുന്നു.

Advertisement