ഭർത്താവിനെ ഉപേക്ഷിച്ചതിന്റെ കാരണം അതാണ്: വെളിപ്പെടുത്തലുമായി ദയാ അശ്വതി

110

വൈൽഡ് കാർഡ് എൻട്രിയിലൂടെ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2ൽ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി എന്നും ദയ അച്ചു എന്നും ഒറിയപ്പെടുന്ന ദീപ. എന്നാൽ ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ സംഘർഷങ്ങളിൽ ചെന്ന് എത്തിയിരുന്നു.

എന്നാൽ ബിഗ്‌ബോസ് ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ എപ്പിസോഡിൽ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചുമൊക്കെയായിരുന്നു ദയ പറഞ്ഞത്. മാത്രമല്ല ദയ അശ്വതിയെന്ന് ഫേസ്ബുക്കിൽ ഇട്ട പേരാണെങ്കിലും തന്റെ ഒർജിനൽ പേര് അതല്ലെന്ന് താരം വെളിപ്പെടുത്തുകയുണ്ടായി.

എന്റെ ഒർജിനൽ പേര് ദീപ എന്നാണ്. എന്ത് കൊണ്ട് പല പേരുകളിലേക്ക് മാറി എന്ന് ചോദിച്ചാൽ പല താരങ്ങളും അവരുടെ സ്വന്തം പേര് മാറ്റിയാണല്ലോ എത്തുന്നത്. അതുപോലെയാണ് ഞാനും അങ്ങനെ ഒരു രീതി എടുത്തത്. എന്റെ അമ്മയുടെ അനിയത്തി ദയ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കിൽ ആ പേര് കൊടുത്തത്.

ഇങ്ങനെയൊരു പേര് ദയ പറയുന്നത് ആദ്യമായിട്ടായിരുന്നു. അതിനൊപ്പം ബിഗ് ബോസിൽ നിന്നും കണ്ണിന് അസുഖം വന്ന് പുറത്ത് പോയവർ വീട്ടിലൊക്കെ പോയിട്ടാണ് തിരിച്ച് വന്നതെന്ന് കൂടി ദയ പറയുന്നു.
എന്റെ വീട് മുണ്ടൂരാണ് വിവാഹം കഴിഞ്ഞത് പതിനാറാം വയസിലായിരുന്നു.

ചാലക്കുടിക്കാണ് വിവാഹം കഴിപ്പിച്ചു വിട്ടത്. ഭർത്താവിന്റെ പേര് ബാബു രണ്ട് ആൺകുട്ടികളാണുള്ളത്. പലരും എന്നോട് ചോദിച്ചു എന്തിനാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന്. അദ്ദേഹത്തിന് നല്ല ഗുണങ്ങളും ഉണ്ട് ചീത്ത ഗുണങ്ങളും ഉണ്ട്. എങ്കിലും ഭയങ്കര സംശയം ആയിരുന്നെന്ന് എനിക്ക് തോന്നിയിരുന്നു.

സംശയത്തിന്റെ പേരിൽ അങ്ങോടും ഇങ്ങോടും ഒക്കെ വഴക്കായി. ആദ്യം തമാശ രീതിയിൽ പിരിഞ്ഞതാണ്. പക്ഷെ എന്നെ അറിയിക്കാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. വേണമെങ്കിൽ എനിക്ക് നിയമപരമായി മുന്നോട്ട് പോകാം.

പക്ഷേ നമ്മൾക്ക് അർഹിക്കാത്ത സ്നേഹം നമ്മൾ പ്രതീക്ഷിക്കരുത് എന്ന് അമ്മൂമ്മ പറഞ്ഞു തന്ന അറിവാണ്. അതുകൊണ്ട് ഞാൻ ഇങ്ങനെ തന്നെ മുൻപോട്ട് പോകുന്നു. മക്കൾ വിളിച്ചോ എന്ന് ചോദിക്കുന്നവരോട് അവർ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നെങ്കിലും ഒരു ദിവസം അവർ എന്നെ തേടി വരുമെന്നാണ് കരുതുന്നത്.

Advertisement