നയൻതാരയെ തൊട്ടുകളിച്ച വനിതാ വിജയകുമാറിന് എട്ടിന്റെ പണി കൊടുത്ത് നയൻസ് ആരാധകർ

30

മൂന്നാമതും കല്യാണം കഴിച്ച നടി വനിത വിജയകുമാറിന ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തിനിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. ഇപ്പോഴിതാ മലയാളിയായ തെന്നിന്ത്യൻ താര സുന്ദരി നയൻ താരക്ക് എതിരെ ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് വനിത.

ഇവർ നയൻ താരയ്ക്ക് എതിരെ നടത്തിയ ട്വീറ്റ് വിവാദമായതോടെ ആരാധകർ കവനിതയ്ക്കു നേരെ സൈബർ അറ്റാക്ക് അഴിച്ച് വിടുകയായിരുന്നു. ഇത് രൂക്ഷമായതോടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി നടിക്ക് സ്ഥലം വിടേണ്ടി വന്നു.

Advertisements

അതേ സമയം മൂന്നാം വിവാഹത്തെ തുടർന്ന് വീണ്ടും വിവാദങ്ങളിൽ നിറയുകയാണ് നടി വനിത വിജയകുമാർ. ഭർത്താവ് പീറ്റർ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലൻ വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെയായിരുന്നു വിവാദങ്ങൾ കൊഴുത്തത്.

വിവാഹവുമായി ബന്ധപ്പെട്ട ചർച്ചയിൽ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത ചീത്ത വിളിച്ചിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുമായുള്ള പോരിനിടെ നയൻതാരയുടെ പേര് വലിച്ചിഴച്ച് പുതിയ വിവാദങ്ങൾ കൂടി ഉണ്ടായിരിക്കുന്നു

ഈ വിവാദങ്ങളിലേക്ക് നയൻതാരയുടെയും പ്രഭുദേവയുടെയും പേരുകളും കൂടി ചേർത്തിരിക്കുകയാണ് വനിത. ലക്ഷ്മി നാരയണൻ, കസ്തൂരി ശങ്കർ എന്നിവരെ ടാഗ് ചെയ്താണ് വനിത ട്വീറ്റ് ചെയ്തത്. ‘ലക്ഷ്മി നാരായണൻ, കസ്തൂരി ശങ്കർ നിങ്ങളോടാണ് ചോദ്യം.

അങ്ങനെയെങ്കിൽ പ്രഭുദേവയ്ക്കൊപ്പം താമസിച്ചിരുന്നപ്പോൾ നയൻതാരയും മോശം സ്ത്രീ ആയിരുന്നില്ലേ, അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങൾക്ക് മുമ്പിലും എത്തിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നാണ് വനിത ട്വീറ്റ് ചെയ്തത്.

ഇതോടെ നയൻതാര ആരാധകർ വനിതയ്ക്കു നേരെ തിരിയുകയായിരുന്നു. വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയൻതാരയെ തൊട്ടാൽ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. സംഭവം കൈവിട്ടുപോയതോടെ ഈ ട്വീറ്റ് വനിത നീക്കം ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി

നയൻതാരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകർ രംഗത്തെത്തി. എന്തായാലും സൈബർ ആക്രമണം രൂക്ഷമായതോടെയാണ് നടി ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ജൂൺ 27നായിരുന്നു വനിതയും പീറ്റർ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി രംഗത്തുവന്നിരുന്നു. പീറ്ററുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം പീറ്റർ പോളിന്റെ ആദ്യ ഭാര്യ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണൻ ഫോണിൽ അഭിമുഖം നടത്തിയിരുന്നു. സംഭവത്തിൽ പൊലീസുകാർ പോലും പീറ്ററിനൊപ്പമാണെന്നും സഹായിക്കാനാരുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എലിസബത്ത്, ലക്ഷ്മിക്ക് മുന്നിലെത്തിയത്.

Advertisement