മലയാളികൾക്കും ഏറെ പ്രിയങ്കരിയായ മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് പ്രിയാമണി. മറ്റ് ഭാഷകൾക്ക് ഒപ്പം തന്നെ നിരവധി മലയാളം സൂപ്പർഹിറ്റ് സിനിമകളിലും വേഷമിട്ടിട്ടുള്ള താരമാണ് പ്രിയാമണി. സിനിമയിൽ തിളങ്ങി നിൽൽക്കുമ്പോഴാണ് കാമുകൻ മുസ്തഫാ രാജയെ പ്രിയാമണി വാവാഹം കഴിക്കുന്നത്.
അതേ സമയം പ്രിയാ മണിയും മുസ്തഫയും തമ്മിലുള്ള വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന് ആരോപിച്ച് മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ രംഗത്ത് എത്തിയിരുന്നു. എന്നാൽ ആയിഷയുടെ ഈ ആരോപണം വാസ്തവ വിരുദ്ധം ആണെന്നും 2013ൽ വിവാഹ മോചനം നേടിയതാണെന്നുമായിരുന്നു മുസ്തഫ പ്രതികരിച്ചത്.

ഇപ്പോൾ മുസ്തഫയും താനുമായുള്ള ബന്ധത്തിന്റെ ആഴത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രിയാമണി. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തങ്ങളുടെ ബന്ധം സുരക്ഷിതം ആണെന്നാണ് പ്രിയാമണി പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എനിക്കും മുസ്തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാൽ, ആശയ വിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീർച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം. യുഎസിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

അകലെ ആയിരിക്കുമ്പോഴും ദിവസവും പരസ്പരം സംസാരിക്കണമെന്നത് ഞങ്ങൾക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങൾ പരസ്പരം അയക്കാറുണ്ട്.
ജോലിത്തിരക്കുള്ള ദിവസമാണെങ്കിൽ ഒഴിവു കിട്ടുമ്പോൾ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണെന്നും പ്രിയാമണി പറയുന്നു.
അതേ സമയം താനുമായുള്ള വിവാഹബന്ധം മുസ്തഫ ഇനിയും വേർപെടുത്തിയിട്ടില്ലെന്നും അതിനാൽത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നുമായിരുന്നു ആയിഷയുടെ ആരോപണം.

പ്രിയാ മണിയുമായുള്ള മുസ്തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങൾ വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരുന്നു പോലുമില്ലെന്നാണ് ആയിഷയുടെ ആരോപണം. ഞാനും ആയിഷയുടെ 2010 മുതൽ പിരിഞ്ഞാണ് താമസിക്കുന്നത്.
2013ൽ വിവാഹമോചിതരാവുകയും ചെയ്തു. പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത് എന്നാണ് മുസ്തഫ ചോദിക്കുന്നത്.









