തനിക്ക് ശേഷം വന്ന ജയറാമും ദിലീപും ഒക്കെ സൂപ്പർ താരങ്ങൾ ആയപ്പോൾ അവരോട് അസൂയ ആയിരുന്നു; തുറന്നു പറഞ്ഞ് കെബി ഗണേഷ് കുമാർ

882

1985 ൽ ഇരകൾ എന്ന സിനമയിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് കെ ബി ഗണേഷ്‌കുമാർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ്‌വതരിപ്പിച്ച ഗണേഷ് കുമാർ കൂടുതലും വില്ലൻ വേഷങ്ങളാലാണ് തിളങ്ങിയത്.

പിതാവ് ബാലകൃഷ്ണപിള്ളയുട പാത പിന്തുടർന്ന് രാഷ്ട്രിയത്തിലെത്തിയ ഗണേഷ്‌കുമാർ മന്ത്രിയായും തിളങ്ങിയിരുന്നു. നിലവിൽ പത്തനാപുരം എംഎൽഎ ആണ് അദ്ദേഹം. അതേ സമയം സിനിമയിൽ തനിക്ക് കാര്യമായ രീതിയിൽ സ്വാധീനം ചെലുത്താൻ പറ്റാത്തതിന് കാരണം വ്യക്തമാക്കുകയാണ് ഗണേഷ് കുമാർ ഇപ്പോൾ.

Advertisements

തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയിൽ കാര്യമായ സ്ഥാനം നേടിയപ്പോൾ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് മാറിയെന്നുമാണ് ഗണേഷ് പറയുന്നത്. മമ്മൂക്കയെ പോലെയും മോഹൻലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപ്പോലെയൊക്കെ സിനിമകൾ ചെയ്ത് ബിഎംഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത.

Also Read
അന്ന് എന്റെ കൂടെ അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു, അങ്ങനെ ആ സുപ്പർ പടം മിസ്സായി: വെളിപ്പെടുത്തലുമായി ഷിജു

ഭൗതികമായിരുന്നു എന്റെ വിശ്വാസങ്ങൾ.പിന്നീട് ഒരു പ്രത്യേക ഘട്ടത്തിൽ ഞാൻ ഒറ്റപ്പെട്ടു. അപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതാണ്. എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടും ഒക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവർ എന്നെക്കാൾ പോപ്പുലറായപ്പോൾ അതുപോലെ ആകാൻ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.

ചില്ലറ സീരിയൽ ഒക്കെ അഭിനയിച്ച്, സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നിൽക്കാം. അതുകൊണ്ട് തൃപ്തിപ്പെടാമെന്ന് വിചാരിച്ചുവെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. തുടക്കത്തിൽ തന്റെ സിനിമാപ്രവേശത്തെ കുടുംബത്തിൽ അച്ഛനുൾപ്പെടെയുള്ള ആരും അംഗീകരിച്ചിരുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.

Also Read
പതിനാലാം വയസ്സിൽ നായികയായി എത്തി സൂപ്പർസ്റ്റാറുകളുടെ ഒപ്പമെല്ലാം അഭിനയിച്ച നടി സുചിത്രയുടെ ഇപ്പോഴത്തെ പ്രായം എത്രയാണെന്ന് അറിയാമോ

1985ൽ പുറത്തിറങ്ങിയ കെജി ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാർ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ഇതുവരെയായി ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യം യുഡിഎഫിന് ഒപ്പമായിരുന്ന ഗണേഷ് കുമാർ ഇപ്പോൾ ഇടതുമുന്നണിയിലെ നിയമ സഭാംഗമാണ്.

Advertisement