അന്ന് എന്റെ കൂടെ അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു, അങ്ങനെ ആ സുപ്പർ പടം മിസ്സായി: വെളിപ്പെടുത്തലുമായി ഷിജു

342

തെന്നിന്ത്യൻ സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടൻ ഷിജു. സിദ്ധിഖ് ഷെമിർ സംവിധാനം ചെയ്ത ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെ നായകനായി എത്തിയ നടൻ മലയാളികൾക്കും പ്രിയങ്കരനായി മാറുകയായിരുന്നു.

പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഷിജു വേഷമിട്ടു. ഇപ്പോൾ സിനിമയ്ക്ക് പിന്നാലെ സീരിയൽ താരമായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മറിയിരിക്കുകയാണ് ഷിജു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഷിജു.

Advertisements

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന നീയും ഞാനും സീരിയലിലൂടെയാണ് നിലവിൽ നടൻ പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർതാരമായ തമിഴകത്തിന്റെ ദളപതി വിജയിയ്ക്ക് ഒപ്പമുളള ഒരു അനുഭവം തുറന്നു പറയുകയാണ് നടൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ.

Also Read
എന്റെ വസ്ത്രം നോക്കിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും, വിമർശിച്ചവർക്ക് മറുപടിയുമായി ദിയ കൃഷ്ണ

ദളപതി വിജയിയ്ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു എന്ന് ഷിജു പറയുന്നു. എന്നാൽ അത് മിസായി മിസായെന്ന് പറയുന്നത് ശരിയല്ല. വിജയ് അതിൽ നെഗറ്റീവ് ഷേഡുളള ക്യാരക്ടറാണ്. വിജയിയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞ് ഞാൻ അവരുടെ ഓഫീസിൽ പോയി. ശെൽവ ഭാരതി ഡയറക്ട് ചെയ്ത പടമാണത്.

നല്ല പാട്ടുകളാണ് വിജയ് കേറി വരുന്ന സമയമാണ്. കാതലുക്കു മര്യാദ ഒകെ ഹിറ്റായ ശേഷം വന്ന ചിത്രം. അങ്ങനെ വിജയ് വന്നു, ഞാൻ വിജയെ കണ്ടു. വിജയ് നേരിട്ട് കണ്ട് എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. എന്നിട്ട് വിജയ് അകത്തേക്ക് കയറിപോയി.

Also Read
ഈ സീരിയൽ ഇന്നി രക്ഷപ്പെടണമെങ്കിൽ ഇങ്ങനെ ചെയ്യു, തകർന്ന് തരിപ്പണമായ പാടാത്ത പൈങ്കിളി സീരിയൽ ടീമിനോട് പ്രേക്ഷകർ

പുളളിക്ക് എന്റെ കൂടെ അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ആ ഫിഗറിനൊപ്പം ഞാൻ ചെയ്താൽ ഞാൻ മൊത്തത്തിൽ നെഗറ്റീവായി പോകും. അപ്പോ നമ്മള് വിചാരിക്കുന്ന പോലെ കഥ പോയി കൊളളണമെന്നില്ല എന്ന് വിജയ് പറഞ്ഞു.അത് പുളളിയുടെ ഒരു ബിസിനസായിട്ടാണ് എനിക്ക് തോന്നിയത്.

കാരണം പുളളി അത്രയ്ക്കും ശ്രദ്ധിച്ചിട്ടാണ് അഭിനയിക്കുന്നത്. അത് പുളളിയുടെ ഒരു ശ്രദ്ധയാണ്. ഞാൻ അതിനെ പ്രശംസിക്കുന്നു. അങ്ങനെയൊക്കെ ശ്രദ്ധിച്ചത് കൊണ്ടാണ് പുളളി ഇപ്പോഴും സൂപ്പർസ്റ്റാറായിട്ട് നിൽക്കുന്നതെന്നും ഷിജു വ്യക്തമാക്കുന്നു.

Also Read
പ്രണയം തുടങ്ങിയത് വൈശാലിയിലെ ചുംബന രംഗത്തോടെ, പത്ത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, പിന്നെ സുപർണയുടെയും സഞ്ജയുടെയും ജീവിതത്തിൽ സംഭവിച്ചത്

Advertisement