എന്റെ വസ്ത്രം നോക്കിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും, വിമർശിച്ചവർക്ക് മറുപടിയുമായി ദിയ കൃഷ്ണ

112

കൃഷ്മകുമാറിന്റെ മക്കളെല്ലാം തന്നെ പ്രശസ്തരാണ്. നിരവധി ആരാധകർ ഉള്ള താര കുടുംബമാണത്. അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവർക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവർക്കും വളരെ ഇഷ്ട്ട്ടമാണ്.

Advertisements

മൂത്ത മകൾ അഹാന സിനിമയിൽ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്.

Also read

നാലാമതും വിവാഹം കഴിഞ്ഞോ ? വനിത വിജയകുമാർ പങ്കു വച്ച പുതിയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ

ലൂക്ക, പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് മൂന്നാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ചു.

മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന താരമാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. താരപുത്രി ആയതു കൊണ്ട് തന്നെ ദിയയുടെ എല്ലാ വിശേഷങ്ങൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

അടുത്തിടെ ഹിറ്റ് തമിഴ് ഗാനമായ കാന്ത കണ്ണഴകാ എന്ന ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ദിയ കവർ വീഡിയോ ഒരുക്കിയപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ പ്രത്യക്ഷപ്പെടാൻ സാധിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ. അതുകൊണ്ട് തന്നെ ദിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും ഏറെ ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ ദിവസം ദിയ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനു താഴെ നീന്താനും സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനാണ് ദിയ നൽകിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്, എന്നാൽ ദിയയുടെ ചിത്രത്തിന് വിമർശനവുമായി ആളുകൾ എത്തുന്നുണ്ട്.

Also read

എന്റെ എക്‌സൈറ്റ്‌മെന്റ് വിവരിക്കാൻ വാക്കുകളില്ല! സ്‌ക്രീനിൽ ഒരുപാട് റൊമാന്റിക് രംഗങ്ങൾ ചെയ്തിരുന്നു എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒന്ന് ; നീയും ഞാനും പരമ്പരയിലെ റൊമാൻസിനെ കുറിച്ച് ഷിജു

അതിൽ ഒരാൾ പറഞ്ഞിതിങ്ങനെയാണ്. ഓസിയെ ഭയങ്കര ഇഷ്ടമാ. പക്ഷെ ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ പറയാതിരിക്കാൻ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആൾക്കാർ ഉണ്ടായിട്ടും… ഓസി, ദയവായി ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കൂ’ എന്ന് കമെന്റ് ഇട്ടിരുന്നു, അതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും. ഓരോ പുരുഷനും സ്ത്രീയ്ക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട് എന്നായിരുന്നു ദിയയുടെ മറുപടി. വിലയിരുത്തപ്പെടുന്ന ഇത്തരം ചിന്താഗതിയാണ് മാറേണ്ടത് എന്നും ദിയ കൂട്ടിചേർത്തു.

 

Advertisement