ഓരോ ദിവസവും നിന്നോടുള്ള പ്രണയം കൂടികൂടി വരികയാണ്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം നീ എന്റെ ഭാര്യായി വന്ന ദിവസമാണ്: ആനിയോട് ഷാജി കൈലാസ്

81

മലയാള സിനിമിൽ മാസ്സ് സിനിമകളുടെ അമരക്കാരൻ എന്നറിയപ്പെടുന്ന സംവിധായകൻ ആണ് ഷാജി കൈലാസ്. നിരവധി സൂപ്പർഹിറ്റ് സിനികൾ ഒരുക്കിയ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. മലയാള സിനിമയിലെ മുൻകാല സൂപ്പർ നായിക ആയിരുന്നു ആനി.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ ആനി പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി എത്തിയിരുന്നു. ആനിയെ ആണ് ഷാജി കൈലാസ് വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

ഷാജി കൈലാസും ആനിയും എക്കാലവും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നവരാണ്. ഇരുവരുടയെും പ്രണയവും ഒളിച്ചോടി പോയിട്ടുള്ള കല്യാണത്തെ കുറിച്ചും മുൻപ് പല തവണ പുറത്ത് വന്നിട്ടുണ്ട്. വിവാഹത്തോടെ പേര് വരെ മാറ്റി ചിത്ര എന്നാക്കി ഷാജിയുടെ നല്ല ഭാര്യയും കുടുംബിനിയുമായി കഴിയുകയാണ് ആനി. സിനിമയിൽ നിന്നും വിവാഹത്തോടെ താരം വിടപറഞ്ഞിരുന്നു.

Also Read
മുസ്ലീമും വിവാഹിതനുമായ മുസ്തഫയെ ബ്രാഹ്‌മിൺ ആയ പ്രിയാ മണി അങ്ങോട്ട് കയറി പ്രണയിച്ചു, ഒരു മതത്തെയും പിണക്കാതെ കല്യാണവും നടന്നു പക്ഷേ: പ്രിയാമണി മുസ്തഫ പ്രണയ കഥ ഇങ്ങനെ

അതേ സമയം ഇരുവരുടെയും പ്രണയം ഇപ്പോഴും അത്രയും മനോഹരമായി തുടരുകയാണെന്ന കാര്യത്തിൽ സംശയമില്ല. ഏറ്റവും പുതിയതായി ഭാര്യയെ കുറിച്ച് ഷാജി കൈലാസ് എഴുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെ ധാരാളമാണ്. ആനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തന്റെ ഫേസ്ബുക്കിൽ പോസ്റ്റുമായി എത്തിയതായിരുന്നു ഷാജി കൈലാസ്. ആ കുറിപ്പ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങന

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം നീ എന്റെ ഭാര്യായി വന്ന ദിവസമാണ്. ഓരോ ദിവസം കടന്ന് പോകുമ്പോഴും എനിക്ക് നിന്നോടുള്ള പ്രണയം കൂടി കൂടി വരികയാണ്. എന്റെ ഭാര്യ, എന്റെ ജീവിത പങ്കാളി, എന്റെ നല്ല സുഹൃത്ത്, എന്റെ ഹീറോ, എനിക്ക് പിന്തുണ നൽകുന്നവൾ എന്നിങ്ങനെ ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്.

എന്റെ ജീവിതത്തിൽ നീ സമ്മാനിച്ച എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി പറഞ്ഞാൽ മതിയാകില്ല. എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ. അത് പൂർണമായും ആസ്വദിക്കുക എന്നായിരുന്നു ഷാജി കൈലാസിന്റെ കുറിപ്പ്.

Also Read
തനിക്ക് ശേഷം വന്ന ജയറാമും ദിലീപും ഒക്കെ സൂപ്പർ താരങ്ങൾ ആയപ്പോൾ അവരോട് അസൂയ ആയിരുന്നു; തുറന്നു പറഞ്ഞ് കെബി ഗണേഷ് കുമാർ

ഇതിനോടകം തന്നെ ഇരുവരുടേയും ആരാധകർ ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. നിരവധി പേരാണ് ആനിക്ക് ജന്മദിനാശംസകൾ നേർന്ന് എത്തുന്നത്.

Advertisement