പറയുന്നതിന് മുൻപ് ഡാൻസ് കളിക്കുന്ന ഒരു സാധനം, ആ ഡാൻസിലെ മാജികിന്റെ ആരാധികയാണ് ഞാൻ, ചാക്കോച്ചനെ കുറിച്ച് നവ്യാ നായർ

58

മലയാളത്തിന്റെ ഹിറ്റ് മേക്കർ സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലെക്ക് എത്തിയ താരസുന്ദരിയാണ് നവ്യാ നായർ. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട നവ്യാ നായർ തമിഴിലും തെലുങ്കിലും അടക്കം അഭിനയിച്ച് തെന്നിന്ത്യയിലെ തന്നെ സൂപ്പർ നടിയായി മാറി.

ഒരു മികച്ച നർത്തകികൂടിയായ നവ്യാ നായർ കലോൽസവ വേദിയിൽ നിന്നുമാണ് സിനിമയിലെക്ക് എത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നൃത്തത്തിൽ സജീവമായിരുന്നു താരം.ചെറുപ്പം മുതലേ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുന്ന നവ്യാ നായർ ഇപ്പോഴും തന്റ നൃത്ത പഠനം തുടരുന്നുണ്ട്.

Advertisements

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട നവ്യാ നായർ സിനിമയിൽ തിളങ്ങി നിൽക്കുന്നതിന് ഇടെയാണ് വിവാഹിതയായത്. വിവാഹത്തിന് ശേഷം കരിയറിൽ ബ്രേക്ക് എടുക്കുകയും ചെയ്തു. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരിച്ചു വന്ന നവ്യാ നായർ 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

Also Read
മുസ്ലീമും വിവാഹിതനുമായ മുസ്തഫയെ ബ്രാഹ്‌മിൺ ആയ പ്രിയാ മണി അങ്ങോട്ട് കയറി പ്രണയിച്ചു, ഒരു മതത്തെയും പിണക്കാതെ കല്യാണവും നടന്നു പക്ഷേ: പ്രിയാമണി മുസ്തഫ പ്രണയ കഥ ഇങ്ങനെ

എന്നാൽ വീണ്ടും ഇടവേളയെടുത്ത താരം വികെ പ്രകാശിന്റെ ഒരുത്തി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നവ്യാ നായര് തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം നടി സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ താരം താൻ അഭിനയിച്ച കല്യാണരാമൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തയിരിക്കുകയാണണ്. ചിത്രത്തിലെ ഡാൻസ് രംഗത്തെ കുറിച്ചാണ് നവ്യ പറയുന്നത്.

കല്യാണരാമനിൽ കുഞ്ചാക്കോ ബോബനും ദിലീപും നവ്യ നായരുമുള്ള തിങ്കളേ പൂതിങ്കളേ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചാണ് അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ നവ്യ നായർ സംസാരിക്കുന്നത്. ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് ചെയ്ത സിനിമയാണ് കല്യാണരാമൻ.

ആ സിനിമയിൽ കാണുന്ന അതേ കളിയും ചിരിയുമായിരുന്നു സെറ്റിലും. ദിലീപേട്ടന് ഡാൻസ് കളിക്കാൻ വലിയ ചമ്മലാണ്. ഡാൻസ് മാസ്റ്ററെ കാണുമ്പോൾ തന്നെ ദിലീപേട്ടൻ പതുക്കെ ഒളിച്ചു പോകാനൊക്കെ നോക്കും. ആരും കാണാതെ പോകാനാണ് നോക്കുന്നത്.

Also Read
തനിക്ക് ശേഷം വന്ന ജയറാമും ദിലീപും ഒക്കെ സൂപ്പർ താരങ്ങൾ ആയപ്പോൾ അവരോട് അസൂയ ആയിരുന്നു; തുറന്നു പറഞ്ഞ് കെബി ഗണേഷ് കുമാർ

ആൾക്ക് ഭയങ്കര ബുദ്ധിമുട്ടാണിതൊക്കെ. അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബൻ) ഉണ്ടല്ലോ ഡാൻസിന്. അതാണെങ്കിലോ പറയുന്നതിന് മുൻപ് ഡാൻസ് കളിക്കുന്ന ഒരു സാധനവും എന്നാണ് നവ്യ നായർ പറയുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നവ്യ നായർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ചാനൽ പരിപാടിയിലെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഈ ഭാഗവും പാട്ടിലെ ഭാഗവും ചേർത്തുള്ള ഒരു വീഡിയോ നവ്യ നായർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ ഡാൻസിലെ മാജികിന്റെ ആരാധികയാണ് താനെന്നായിരുന്നു നവ്യ നായർ എഴുതിയിരുന്നത്. ഈ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.

Advertisement