മൂന്നെണ്ണം പൊട്ടി പാളിസായി, നാലാമത്തേത് തുടർന്ന് പോകുന്നു, ഇനിയത് പാളീസാകുമോയെന്നറിയില്ല: പ്രണയം വെളിപ്പെടുത്തി ലച്ചു ജൂഹി റസ്‌തോഗി

44

ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചു എന്ന ജൂഹി റസ്‌തോഗിയെ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. താൻ പ്രണയത്തിലാണന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജൂഹി തന്റെ പ്രണയം വെളിപ്പെടുത്തിയത്.

Advertisements

ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി. നാലാമത്തേത് തുടർന്നു കൊണ്ടു പോകുന്നുണ്ട്. ഇനിയത് പാളീസാകുമോ എന്നറിയില്ല.എന്നായിരുന്നു ജൂഹിയുടെ മറുപടി. പക്ഷേ പ്രണയിക്കുന്നത് ആരെയാണെന്ന് താരം വെളിപ്പെടുത്തിയില്ല.

രാജസ്ഥാനിലായിരുന്നു ജൂഹി ജനിച്ചത്. അച്ഛൻ രാജസ്ഥാൻ സ്വദേശിയും അമ്മ എറണാകുളത്ത് നിന്നും പോയ തമിഴ്നാട്ടുകാരിയുമാണ്. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും വളർന്നത് എറണാകുളത്തായിരുന്നു. 2015ൽ ടെലിവിഷൻ പരമ്പരകളിലൂടെ കരിയർ ആരംഭിച്ചു. ഉപ്പും മുളകുമാണ് കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അച്ഛൻ ബിസിനസുകാരനായതിനാൽ ഞാനും ചേട്ടനും വളർന്നത് കന്യാകുമാരി മുതൽ ഡൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അതുമായി പൊരുത്തപ്പെടാൻ കുറച്ചധികം സമയമെടുത്തു.

താമസിച്ച വീടുകളിൽ ഏറ്റവുമിഷ്ടം ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലിയിലെ വീടാണ്. സ്വന്തമായൊരു വീടാണ് ജൂഹിയുടെ സ്വപ്നം. പിന്നെ കേരളം വിട്ട് മറ്റേതെങ്കിലും നഗരത്തിൽ കൂടുകൂട്ടണം. ചെറിയ വീടുകളോടാണ് ഇഷ്ടം. ഫ്‌ളാറ്റുകളോട് താത്പര്യമില്ല. മണ്ണിൽ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരണം എന്നും ജൂഹി പറയുന്നു.

Advertisement