കെട്ടിപ്പിടിച്ച് ഒട്ടിച്ചേർന്ന് റോഷനും പ്രിയ വാര്യരും, തങ്ങൾ നിരാശരെന്ന് ആരാധകർ; വൈറൽ

40

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകഹൃദയങ്ങൾ നേടിയെടുത്ത താരജോഡിയാണ് പ്രിയ വാര്യരും റോഷനും. സിനിമ ഇറങ്ങുന്നതിനും മുൻപേ താരമായ ഇരുവരും പ്രശംസയും വിമർശനവും നേരിട്ടിരുന്നു.

ആദ്യ ചിത്രത്തിലെ അണിയറപ്രവർത്തകർ തന്നെ വിമർശനമുന്നയിച്ചപ്പോൾ ഒപ്പം നിന്ന സുഹൃത്തുകൂടെയാണ് പ്രിയക്ക് റോഷൻ. ഇരുവരും പ്രണയത്തിലാണെന്ന് പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ തങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

Advertisements

ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.

പ്രിയ താരജോഡിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകൾ കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ നിരാശരായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Advertisement