അശ്വിനേയും മറികടന്ന് ജസപ്രീത് ബുംറ, നേടിയെടുത്തത് കിടിലൻ റെക്കോർഡ്

25

ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസപ്രീത് ബുംറയ്ക്ക് റെക്കോഡ്. ഏറ്റവും കുറഞ്ഞ പന്തുകളിൽ 50 ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോഡാണ് ബുംറ തിരുത്തിക്കുറിച്ചത്.

ഇന്ത്യൻ ഓഫ് സ്പിന്നർ അശ്വിന്റെ റെക്കോഡാണ് ബുംറ മറികടന്നത്. 2597 പന്തുകൾ എറിഞ്ഞാണ് അശ്വിൻ 50 വിക്കറ്റ് നേടിയതെങ്കിൽ ബുംറയ്ക്ക് 50 തികയ്ക്കാൻ 2464 പന്തുകളെ വേണ്ടി വന്നുള്ളൂ.

Advertisements

അതേസമയം ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ 50 വിക്കറ്റ് എന്ന അശ്വിന്റെ റെക്കോഡ് ഇപ്പോഴും ഭദ്രമാണ്. ഒമ്പത് ടെസ്റ്റിലെ 16 ഇന്നിംഗ്സിൽ നിന്ന് അശ്വിൻ 50 വിക്കറ്റ് നേടിയപ്പോൾ 11 ടെസ്റ്റിൽ 21 ഇന്നിംഗ്സിലാണ് ബുംറയ്ക്ക് 50 തികയ്ക്കാനായത്.

ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയാണ് ഈ പട്ടികയിൽ രണ്ടാമത്. 10 ടെസ്റ്റിലെ 20 ഇന്നിംഗ്സിലാണ് കുംബ്ലെ 50 തികച്ചത്.

അതേസമയം പേസർമാരുടെ പട്ടികയിൽ ബുംറയാണ് ഒന്നാമത്. 13 ടെസ്റ്റിൽ നിന്ന് 50 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടേയും വെങ്കടേഷ് പ്രസാദിന്റേയും റെക്കോഡാണ് ബുംറ തിരുത്തിയത്.

Advertisement