വർഷങ്ങളായി പ്രണയത്തിൽ ആണെങ്കിലും ഇതുവരെ അത് പോലെയുള്ള അവസരങ്ങൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല: തുറന്നു പറഞ്ഞ് എലീന

176

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ അവതാരകയും നടിയുമാണ് എലീന പടിയ്ക്കൽ. ടെലിവിഷൻ സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് മലയാളത്തിൽ മത്സരിക്കാൻ എത്തിയതോടെയാണ് എലീന ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സീരിയലിലൂടെയാണ് എലീന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഭാര്യയിൽ നെഗറ്റീവ് കഥപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു.
നെഗറ്റീവ് കഥാപാത്രം ആണ് താരത്തിന് ലഭിച്ചിരുന്നതെങ്കിലും അഭിനയത്തിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ സ്‌നേഹം പിടിച്ച് പറ്റാൻ താരത്തിന് കഴിഞ്ഞു.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2. ആങ്കറിംഗിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു എലീന ബിഗ് ബോസ് സീസൺ 2ൽ എത്തുന്നത്. ഭാര്യയിൽ വാശിയും ദേക്ഷ്യവും മുന്നിൽ നിൽക്കുന്ന കഥാപാത്രത്തെയാണ് എലീന അവതരിപ്പിച്ചിരുന്നത് എങ്കിൽ ബിഗ്‌ബോസ്സിൽ വന്നപ്പോൾ വളരെ സൗമ്യമായും സ്‌നേഹത്തോടു കൂടിയും എല്ലാവരോട് പെരുമാറുന്ന എലീനയെ ആണ് ആരാധകർ കണ്ടത്.

Also Read
ഓട്ടോഗ്രാഫിൽ അഭിനയിച്ച ഒരാളെ എനിക്ക് ഇഷ്ട്ടമായിരുന്നു: പഴയ പ്രണയം വെളിപ്പെടുത്തി ‘നാൻസി’ സോണിയ

ഷോ അവസാനിപ്പിക്കും വരെ താരം ഹൗസിലുണ്ടായിരുന്നു. ഇപ്പോഴിത ജീവിത്തിലെ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് എലീന. ആറ് വർഷത്തെ പ്രണയത്തിന് ശേഷം എലീനയും രോഹിതും വിവാഹിതർ ആവുകയാണ്. ആഗസ്റ്റ് 30 ന് കോഴിക്കോട് വെച്ചാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടക്കുന്നത്.

ബിഗ് ബോസ്സിൽ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉള്ള കാര്യം എലീന തുറന്ന് പറയുന്നത്. വ്യത്യസ്ഥ മതവിഭാഗത്തിൽ പെട്ടവർ ആയത് കൊണ്ട് തന്നെ മാതാപിതാക്കൾക്ക് സമ്മതമില്ലെന്നും എന്നാൽ അവരുടെ സമ്മതം ലഭിക്കും വരെ തങ്ങൾ കാത്തിരിക്കും എന്നുമാണ് എലീന പറഞ്ഞത്.

ബിഗ്‌ബോസ്സിൽ നിന്നും പുറത്തത് വന്നു മാസങ്ങൾ കഴിഞ്ഞാണ് ആ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. ഒടുവിൽ തന്റെ പ്രണയത്തിനു മാതാപിതാക്കൾ സമ്മതം മൂളി എന്നാണ് താരം പറഞ്ഞത്. അതിനു തൊട്ട് പിന്നാലെ തന്നെ രോഹിതുമായുള്ള താരത്തിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.

ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനുള്ളത്. ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടാണ് വിവാഹം നടക്കുക. ഇപ്പോഴിത വിവാഹത്തിന് ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് മനസ് തുറക്കുകയാണ് എലീന.

Also Read
ഇന്ദ്രൻസിന്റെ നായികയാവാൻ ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞ ആ നടിമാർക്ക് പിന്നെ സംഭവിച്ചത്

വർഷങ്ങളോളം ഞങ്ങൾ പ്രണയിച്ചു എങ്കിലും ഒന്നിച്ചുള്ള യാത്രകൾ ഒക്കെ വളരെ കുറവായിരുന്നു. ഒന്നിച്ചു എങ്ങും അങ്ങനെ പോയിട്ടില്ല എന്ന് തന്നെ പറയാം. അതിനുള്ള അവസരങ്ങൾ ഒന്നും ഒത്തു വന്നിരുന്നില്ല. അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ കാത്തിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ഞങ്ങൾക്ക് രണ്ടു പേർക്കും യാത്ര ചെയ്യാൻ ഒരുപാട് താൽപ്പര്യവും ആണ്.

അത് കൊണ്ട് തന്നെ യാത്രകളെ കുറിച്ചുള്ള പ്ലാനിങ്ങിൽ ആണ് ഞങ്ങൾ ഇപ്പോൾ എന്നാണ് താരം പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എലീന ഇക്കാര്യങ്ങൾ പറഞ്ഞത്. അതേ സമയം
ആഡംബരങ്ങളോടൊന്നും വലിയ താൽപര്യമില്ല. എന്നാൽ സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നുമാത്രമേ ആഗ്രഹമുളളൂ.

സുഹൃത്തുക്കളിൽ അധികം പേരും കേരളത്തിന് പുറത്തുള്ളവരാണ്. കസിൻസ് പലരും വിദേശത്താണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് അവർക്കൊന്നും കല്യാണത്തിന് വരാനാവില്ല. ആക്കാര്യത്തിൽ ദുഃഖമുണ്ടെന്നും എലീന പറയുന്നു.

Also Read
ജയറാമിന്റെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആ ഒരു വാക്ക് താൻ പറയില്ലെന്ന് തിലകൻ വാശിപിടിച്ചു, സംവിധായകനുമായി പൊരിഞ്ഞ തർക്കവുമായി, പിന്നെ സംഭവിച്ചത്

Advertisement