ഏഴുവർഷമായി രഹസ്യമാക്കി കൊണ്ടു നടന്നിരുന്ന കാമുകിയുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ച് നൂബിൻ ജോണി, വിവാഹം ഉടനെന്നും താരം

549

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് നൂബിൻ ജോണി. കുറച്ച് ദിവസങ്ങളായി നൂൂിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു ആരാധകർ.

ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം താൻ വിവാഹിതൻ ആകാൻ പോകുന്നു എന്നാണ് നൂബിൻ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രണയിനിക്ക് ഒപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുക ആണ് നടൻ.

Advertisements

നിറമേ എന്ന് പേരിട്ട ആൽബം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കുടുംബവിളക്കിലെ സഹതാരങ്ങളെല്ലാം നൂബിന്റെ യൂട്യൂബ് ചാനലിന് പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. ഏഴ് വർഷമായി രഹസ്യമായി കൊണ്ട് നടന്നിരുന്ന പ്രണയം വിവാഹത്തിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് നൂബിൻ.

Also Read
ഞാൻ മോഹൻലാലിന്റെ അടുത്ത ബന്ധുവാണ്, അത് കണ്ടിട്ട് അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്, നടി ശ്രീയ രമേശ്

പ്രതിശ്രുത വധുവിനൊപ്പമുള്ള മനോഹര വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.നൂബിനും പ്രണയിനിയും ഒന്നിച്ചുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. ബീച്ചിൽ നിന്നുള്ള വീഡിയോയിൽ ഓടി വന്ന് നൂബിന്റെ നെഞ്ചിലേക്ക് ചായുന്ന പെൺകുട്ടിയെ ആണ് കണ്ടത്.

എന്റെ അവസാനദിവസം വരെയും നിന്നെ പ്രണയിക്കുമെന്ന ക്യാപ്ഷനോടെയായാണ് നൂബിൻ അന്ന് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയായിരുന്നു ആളുകൾ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചത്.
കഴിഞ്ഞ വർഷമാണ് നൂബിൻ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്.

ആള് ഡോക്ടറാണ് അഞ്ച് അഞ്ചര വർഷമായി പ്രണയത്തിലാണ്. വിവാഹം ഒരു വർഷത്തിന് ശേഷം ഉണ്ടാവും എന്നാണ് നൂബിൻ അന്ന് പറഞ്ഞത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നോബിന്റെ കുടുംബം.

മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ്‌ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും അഭിനയിച്ചിരുന്നു. നിരവധി ആരാധകരാണ് നൂബിന് ഉള്ളത്.

Also Read
സുഹൃത്തുക്കൾക്ക് ഒപ്പം ഗോവയിൽ അടിച്ച് പൊളിച്ച് അമൃത സുരേഷ്, ഗോപിയേട്ടൻ എവിടെയെന്ന് ആരാധകർ

Advertisement