മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വർഷങ്ങൾക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്. പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന്റെ വീഡിയോ അടുത്തിടെയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു. പാലക്കാട് തേൻകുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 45 പേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്നും പിന്നീട് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.

2011 എപ്രിൽ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവർ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്.
Also Read
പൃഥ്വിക്കൊപ്പം അന്നേ ഞാനുണ്ട്, പ്രണയകാലത്തെ ചിത്രങ്ങളുമായി സുപ്രിയ മേനോൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
നാളുകളോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. പൃഥ്വിരാജ് വിവാഹിതനാകും മുമ്പ് നിരവധി സിനിമാ നടിമാരുടെ പേരുകൾ താരത്തിന്റെ പേരിനൊപ്പം ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നു. അപ്പോഴെല്ലാം പൃഥ്വിരാജ് അതിനെ നിഷേധിക്കുക ആണ് ചെയ്തത്. സുപ്രിയ മേനോനുമായുള്ള താരത്തിന്റെ പ്രണയം വളരെ രഹസ്യ സ്വഭാവം ഇള്ളത് ആയിരുന്നതിനാൽ മാധ്യമങ്ങൾക്ക് ഒന്നും അത് കണ്ടുപിടിക്കാൻ സാധിച്ചില്ല.

പൃഥ്വിരാജ് ഏതെങ്കിലും നടിയെ വിവാഹം ചെയ്യുമെന്നാണ് ആരാധകരിൽ ഏറെപ്പേരും കരുതിയിരുന്നത്. ഒരു പുസ്തകവും അതിലെ സ്ഥലങ്ങൾ തേടിയുള്ള യാത്രയുമാണ് സുപ്രിയയുമായി പ്രണയത്തിൽ ആകാൻ കാരണമെന്ന് മുമ്പൊരിക്കൽ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. സിനിമയോടും പുസ്തകത്തോടും ഉള്ള കാഴ്ചപ്പാടുകൾ രണ്ടുപേരുടേയും സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.
വിവാഹ ശേഷം മാധ്യമ പ്രവർത്തനത്തിൽ നിന്നും സുപ്രിയ വിട്ടു നിൽക്കുകയാണ്. ഇപ്പോൾ പഴയ കാല പ്രണയ ഓർമകൾ ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വിരാജിന് ഒപ്പമു പഴയൊരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് തങ്ങളുടെ പ്രണയകാലത്തെ കുറിച്ച് സുപ്രിയ മേനോൻ വാചാലയായത്. വർഷം 2009 അല്ലെങ്കിൽ 2010 ആണ്. തിയതി ഓർക്കുന്നില്ല.

പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വി. ആദ്യ ചിത്രത്തിൽ കാണുന്ന Z4 പൃഥ്വിരാജ് സ്വന്തമാക്കിയത് അപ്പോഴാണ്. ഔദ്യോഗിക ചിത്രങ്ങളിൽ ഞാൻ ഉണ്ടായിരുന്നില്ല എങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു’ സുപ്രിയ കുറിച്ചു. നിരവധി പേരാണ് ഇരുവരുടേയും പഴയകാല ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയത്. സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇരുവരും.
അതിനാൽ തന്നെ ഏക മകൾ അല്ലിയുടെ ചിത്രങ്ങളും വളരെ വിരളമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. തീർപ്പാണ് റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാന്റെ ഏറ്റവും പുതിയ സിനിമ. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അതേ സമയംബെസ്റ്റ് ഫ്രണ്ട്, സോൾ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേർക്ക് ലഭിക്കുന്ന ഭാഗ്യമല്ല.’ ‘ലോകം മുഴുവൻ ആഹ്ലാദിക്കുമ്പോൾ നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ലോകം മുഴുവൻ നമ്മളെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ കൈകോർത്തിട്ടുമുണ്ട്.
എന്റെ പൊന്നുമോളുടെ അമ്മ, എന്നെ ചേർത്ത്പിടിക്കുന്ന കരുത്ത്, എന്നെ സഹിക്കുന്നതിന് ഈ സ്ത്രീയ്ക്ക് ഒരു മെഡൽ കൊടുക്കേണ്ടതുണ്ട്. ഐ ലവ് യു സുപ്‌സ്’ എന്നാണ് കഴിഞ്ഞുപോയ വിവാഹ വാർഷികങ്ങളിലൊന്നിൽ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.









