അവൻ പലപ്പോഴും എന്റെ മുറിയിൽ വരും, ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു ഞങ്ങൾക്ക്: റഹ്മാനുമായുള്ള ഗോസിപ്പുകളെ കുറിച്ച് രോഹിണി

1

ഒരു കാലത്ത് മലയാള സിനിമയിൽ സൂപ്പർതാരങ്ങളെക്കാൾ ഡിമാൻഡ് ഉണ്ടായിരുന്ന നടനാണ് റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും റഹ്മാൻ ഇല്ലാത്ത മലയാള സിനികൾ ഇല്ലായിരുന്നു എന്നു തന്നെ പറയാം. നായകൻ ആരായാലും സിനിമ വിജയിക്കണമെങ്കിൽ റഹ്മാൻ വേണമെന്നായിരുന്നു അക്കാലത്ത് സിനിമാക്കാരുടെ വിശ്വാസം.

അക്കാലത്ത് റഹ്മാന്റെ ഭാഗ്യജോഡി ആയിരുന്നു നി രോഹിണി. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ചവരാണ് റഹ്മാനും രോഹിണിയും. റഹ്മാന്റെ ഭാഗ്യനായിക കൂടിയായിരുന്നു രോഹിണി.

ഇരുവരും തമ്മിലുള്ള കെമിസ്ട്രി കൊണ്ട് തന്നെ നിരവധി ഗോസിപ്പുകളും അന്നത്തെ കാലത്ത് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചരണങ്ങൾ.

ഇപ്പോഴിതാ അന്നത്തെ തങ്ങളുടെ കെമിസ്ട്രിയെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ഗോസിപ്പുകളെ കുറിച്ചും തുറന്ന് പറഞ്ഞ രോഹിണിയുടെ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രോഹിണിയുടെ ഈ തുറന്നു പറച്ചിൽ.

ഞാനും റഹ്മാനും തമ്മിൽ നല്ല സൗഹൃദം മാത്രമായിരുന്നു. മാധ്യമങ്ങളായിരുന്നു വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ. പത്രപ്രവർത്തകരൊക്കെ ഷൂട്ടിംഗ് സ്ഥലത്ത് വരുമ്പോൾ എന്റെ അച്ഛൻ പറയും നീ ആ സമയത്തു റഹ്മാനോട് സംസാരിക്കേണ്ട എന്ന്.

ഞങ്ങൾക്കൊന്നും ഒളിക്കാനില്ല പിന്നെന്താ പ്രശ്നമെന്ന് ഞാൻ അച്ഛനോട് ചോദിക്കും. അങ്ങനെ ഗോസിപ്പുകളൊക്കെ വരുന്നത് നിനക്ക് നല്ലതല്ലെന്നാണ് അച്ഛൻ പറയാറ്. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന മനോഭാവമായിരുന്നു ഞങ്ങൾക്ക്.

പലപ്പോഴും മറ്റുള്ളവരെ ഞങ്ങൾ പറ്റിച്ചിട്ടുണ്ട്. അവന് എപ്പോഴും വിശപ്പാണ്. വളർന്നു കൊണ്ടിരിക്കുന്ന പ്രായമല്ലേ. അതോണ്ട് അവൻ പലപ്പോഴും എന്റെ മുറിയിൽ വരും. അവിടെ ഞാൻ കേക്ക് ഒക്കെ വാങ്ങി വയ്ക്കും. അത് തിരഞ്ഞിട്ടാണ് അവൻ വരുന്നത്.

എന്തെങ്കിലും കഴിക്കാൻ ഉണ്ടോന്നു നോക്കാൻ. അത് കാണുമ്പോൾ ആൾക്കാർ പറയാൻ തുടങ്ങും ഓ അതാ അവൻ അവരുടെ റൂമിൽ പോകുന്നു എന്നൊക്കെ. അതുകേട്ടു ഞങ്ങൾ ചിരിക്കുമായിരുന്നു ഞങ്ങൾക്ക് അത് തമാശയായിരുന്നു. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാൻ ഞാൻ പഠിച്ചുവെന്നും രോഹിണി പറയുന്നു.