ആ അഴകിന്റെ രഹസ്യം ആവണക്കെണ്ണയും വെളിച്ചെണ്ണയും: വെളിപ്പെടുത്തലുമായി അനു ജോസഫ്

10

മലയാള സിനിമ സീരിയൽ രംഗത്ത് ഏതാണ്ട് പതിനഞ്ച് വർഷത്തിലധികമായി നിറഞ്ഞുനിൽക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളിൽ തിളങ്ങിയ താരം മിനിസ്‌ക്രീനിൽ ഇപ്പോഴും സജീവമാണ്.

പുട്ടും കട്ടനും എന്ന കൈരളി ടിവിയിലെ പരിപാടിയിലാണ് ഇപ്പോൾ അനു എത്തുന്നത്. കാര്യം നിസ്സാരം എന്ന രസകരമായ പരമ്പരയിലെ അഡ്വ സത്യഭാമയായിട്ടാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2004 മുതൽ മിനിസ്‌ക്രീനിൽ സജീവയായ അനു ജോസഫ് നിരവധി സീരിയലുകളിലാണ് ഇതിനോടകം അഭിനയിച്ചിട്ടുളളത്.

ഒപ്പം പല ചാനലുകളിലേയും പരിപാടികളിൽ മത്സരാർതിഥിയായും അവതാരകയായുമൊക്കെ താരം എത്തിയിട്ടുണ്ട്. വർഷങ്ങളായി മിനിസ്‌ക്രീൻ രംഗത്ത് തിളങ്ങുന്ന നടി വിവാഹിതയല്ല.
കാസർകോഡ് ചിറ്റാരിക്കൽ സ്വദേശിനിയാണ് അനു ജോസഫ്.

30ൽ അധികം സീരിയലുകളിലും 14ൽ അധികം സീരിയലുകളിലും നടി അഭിനയിച്ചുകഴിഞ്ഞു. ശാലീന സൗന്ദര്യവും ഇടതൂർന്ന മുടിയുമാണ് അനുജോസഫിന്. ഈ ഒറ്റ കാരണത്താൽ നടിയെ ആരാധിക്കുന്നവരും കുറവല്ല. ഏഴാം ക്ലാസിൽ ഒരു ആൽബത്തിലൂടെയാണ് അഭിനയരംഗത്ത് അനു എത്തുന്നത്.

ആദ്യ സീരിയൽ സ്നേഹചന്ദ്രികയാണെങ്കിലും ആദ്യം പുറത്തുവന്നത് ചിത്രലേഖയാണ്. 2000 മുതൽ അഭിനയരംഗത്ത് താരം സജീവമാണ് അനു ജോസഫ് . 1985ൽ ജനിച്ച് താരത്തിന് 35 വയസ്സാണ് പ്രായം.
കാലം എത്ര കഴിഞ്ഞാലും താരത്തിന്റെ മുടിയഴകിൽ ഒട്ടും മാറ്റമുണ്ടാകില്ല. എന്താണ് അനുവിന്റെ ഇടതൂർന്ന മുടിക്ക് പിന്നിലെ രഹസ്യമെന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ആ രഹസ്യം പങ്കുവച്ചിരിക്കയാണ് അനു.

ഫീൽഡിൽ വന്നപ്പോൾ മുതൽ തന്നോട് ആളുകൾ ചോദിക്കുന്ന കാര്യമാണ് മുടി സംരക്ഷണം. അതിനായി താൻ എന്താണ് ചെയ്യുന്നത് എന്നുള്ള രഹസ്യമാണ് അനു പരസ്യമാക്കിയത്. ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നതാണ് തന്റെ തലമുടിയുടെ രഹസ്യം എന്ന് അനു പറയുന്നു. വ്യത്യസ്തതരം വീഡിയോകൾ ആണ് അനു ചാനലിലൂടെ പുറത്തുവിടുന്നത്.

അതിൽ നടൻ മണികണ്ഠന്റെ മൃഗ സ്‌നേഹത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. യാത്രാവിശേഷങ്ങൾക്ക് പുറമെ കുക്കിങ് വീഡിയോകളും താരം അപ്ലോഡ് ചെയ്യുന്നുണ്ട്.