ആ തീരുമാനം ഏറ്റവും വലിയ തെറ്റായിപ്പോയി, അയാളുടെ താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു: തുറന്നു പറഞ്ഞ് മീര വാസുദേവ്

278

2005 പ്രദർശനത്തിനെത്തിയ തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ബ്ലസ്സി ഒരുക്കിയ ചിത്രത്തിൽ താരരാജാവ് മോഹൻലാൽ ആയിരുന്നു നായകൻ.

2003മുതൽ ചലച്ചിത്രരംഗത്ത് സജീവമാണ് മീര. ബോളിവുഡ്, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് നടി ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ചിരിക്കുന്നത്. 2005ൽ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

Advertisements

പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തിൽ
ഏറെ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. എന്നാൽ കുറച്ചുകാലം താരം അഭിനയത്തിൽനിന്നും വിട്ടു നിന്നിരുന്നു. മാധ്യമ പ്രവർത്തയകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്ത ചക്കരമാവിൻകൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നുത്.ഇപ്പോൾ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ നായികയായി തിളങ്ങുകയാണ്

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

അതേ സമയം തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മീരയെ തേടി എത്തിയില്ല. മുംബൈയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്നെ തേടി തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ എത്താത്തതെന്ന് മീര വാസുദേവ് വെളിപ്പെടുത്തിയിരുന്നു.

നേരത്തെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു മീര ഈ കാര്യം പറയുന്നത്. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്.

അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു.

മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല മീര വാസുദേവ് പറഞ്ഞു.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

വാസുദേവൻ, ഹേമലത എന്നിവരാണ് മാതാപിതാക്കൾ. 2005ൽ വിശാൽ അഗ്രവാൾ എന്നയാളെ മീര വിവാഹം ചെയ്തിരുന്നു എന്നാൽ ആ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. 2010ൽ നടി വിവാഹമോചിതയായി.

Advertisement