Home Entertainment Celebrities

പർദ്ദ ധരിക്കാതെ പുറത്തിറങ്ങില്ല, മേക്കപ്പിടുന്നത് നിർത്തി, ഭർത്താവും കുഞ്ഞുമാണ് ഇപ്പോൾ ലോകം: വിശേഷങ്ങൾ പങ്കുവച്ച് നടി സജിത ബേട്ടി

1922

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിത മുഖമാണ് സജിതാ ബേട്ടിയുടെത്. ബാലതാരമായി വെള്ളിത്തിരയിലെത്തി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ ബാലതാരമായിട്ടാണ് സജിതാ ബേട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

നിരവധി സീരിയലുകളിൽ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു.

Advertisements

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

40ൽ അധികം സീരിയലുകളിലും സജിത വേഷമിട്ടിരുന്നു. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായിരുന്ന താരം പിന്നീട് ഒരിടവേള എടുക്കുകയായിരുന്നു. അഭിനയത്തിലേക്കുളള തന്റെ മടങ്ങി വരവിനെക്കുറിച്ച് സജിത തുറന്നു പറഞ്ഞിരിക്കയാണ്. അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്ന സജിത രണ്ടു വർഷമായി അഭിനയ മേഖലയോട് അകന്ന് നിൽക്കുകയാണ്.

എന്നാൽ അഭിനയത്തിലേക്കുളള തന്റെ മടങ്ങി വരവിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പൂർണമായും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ വീണ്ടും എത്തുമെന്നും സജിതാ ബേട്ടി പറയുന്നു. ഇടവേള എടുത്തു എന്നൊന്നും പറയാൻ പറ്റില്ല എന്ന് താരം പറയുന്നു. അവളെ ഗർഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോൾ അവളുടെ പിറകെയുള്ള ഓട്ടത്തിലാണെന്നും സമയം തികയുന്നില്ലെന്നും താരം പറയുന്നു.

ഭർത്താവ് ഷമാസ് ബിസിനസുകാരനാണ്. അപ്പോൾ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം മകൾ ഒറ്റയ്ക്കാകില്ലേ. അവൾ തനിച്ചാകുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നും അപ്പോൾ അവൾക്ക് ഒരു പ്രായം ആകട്ടെ എന്ന് കരുതിയാണ് മാറി നിന്നത് എന്നും സജിത പറയുന്നു.

നേരത്തെ പർദ്ദ ധരിച്ചുള്ള സജിതയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ സജിതയുടെ രൂപമാറ്റം ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ് എന്നും ഇപ്പോഴും അതങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു എന്നുമാണ് താരം പറയുന്നത്. ഉറുദു മുസ്ലിം സമുദായക്കാരാണ് ഞങ്ങൾ.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ചു പോരുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്നൊന്നും നിർബന്ധമില്ലെന്നും താരം പറയുന്നു. ഗ്ലാമർ വേഷങ്ങൾ ഒഴികെയുള്ള വേഷങ്ങൾ എന്തും താൻ കഥാപത്രത്തിന് അനുസരിച്ചു ചെയ്യുമെന്നും സജിത പറയുന്നു. ഒപ്പം ദിലീപിന്റെ ലക്കി ആർട്ടിസ്റ്റാണ് താന് എന്നാണ് നടൻ പറയുന്നതെന്നും സജിത വെളിപ്പെടുത്തുന്നു. കാരണം ദിലീപ് അഭിനയിച്ച ചിത്രത്തിൽ സജിത ഉണ്ടെങ്കിൽ ഈ ചിത്രം ഹിറ്റാകുമെന്നാണ് പൊതുസംസാരം ഉണ്ട്.

ചെറിയ വേഷങ്ങളിൽ താൻ ദിലീപേട്ടനൊടൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തെങ്കാശിപ്പട്ടണം, ടു കൺട്രീസ്, മിസ്റ്റർ മരുമകൻ തുടങ്ങിയ ചിത്രങ്ങൾ അതിന് തെളിവാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

ബാലതാരമായി ബിഗ് സ്‌കീനിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സജിതാ ബേട്ടി പിന്നീട് സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായിരുന്നു. ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ടു കൺട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയിൽ, ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്.

Advertisement