കൗൺസിലിംഗ് പരാജയപ്പെട്ടു, നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസം കൊണ്ട് തീരും, വിവാഹമോചനത്തിന് ശേഷം 50 കോടിയുടെ ജീവനാംശം സാമന്തയ്ക്ക് ലഭിക്കും

210

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു സൂപ്പർതാരം നാഗചൈതന്യയും സൂപ്പർനടി സാമന്തയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ഹിന്ദു, ക്രിസ്ത്യൻ മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു, നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു.

2010ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിൽ ആവുന്നത്. പിന്നീട് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കല്യാണത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു. വിവാഹ ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.

Advertisements

എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരേയും ഞെട്ടിച്ച് സമാന്തയുടേയും നാഗ ചൈതന്യയുടേയും വേർപിരിയൽ വാർത്ത പുറത്തു വന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ പേജിൽ നിന്ന് അക്കിനേനി എന്ന പേര് നടി മാറ്റിയതോടെയാണ് വേർപിരിയൽ വാർത്ത പുറം ലോകത്ത് എത്തുന്നത്.

Also Read
പൃഥ്വിരാജിനെ നായകനാക്കി കലണ്ടർ എന്ന സിനിമ ചെയ്തതോടെ താൻ രോഗിയായി മാറി, വെളിപ്പെടുത്തലുമായി മഹേഷ്

എന്നാൽ സാമന്തയോ നാഗ ചൈതന്യയോ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. താരങ്ങളുടെ മൗനത്തെ ആസ്പദമാക്കി പല കഥകളും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും വ്യക്യതമായ ഉത്തരം താരങ്ങൾ നൽകിയിട്ടില്ല.

ഡിവോഴ്‌സിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഇവർ. അതേ സമയം ഇരുവരും വേർപിരിയരുത് എന്നാണ് ആരാധകരുടെ ആഗ്രഹം. ഇത് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നുമുണ്ട്. കൂടാതെ വിവാഹമോചനം ഒഴിവാക്കാനായി താരകുടുംബവും മുൻകൈ എടുക്കുന്നുണ്ട്. എന്നാൽ ഇരുവരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

വിവാഹമോചനത്തിനായി താരങ്ങൾ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തെലുങ്ക് മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. സാമന്ത നാഗചൈതന്യ വിഷയത്തിൽ പിതാവും നടനുമായ നാഗാർജുന ഇടെപട്ടിട്ടുണ്ടെന്നും ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ നടൻ മുൻ മുൻകൈ എടുക്കുന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റാൻ തന്നാൽ കഴിയുന്ന വിധം നടൻ ശ്രമിക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഈ വിഷയത്തെ തുടർന്ന് പൊതുവേദിയിൽ നിന്ന് മാറി നിൽക്കുകയാണ് നടൻ. ബിഗ് ബോസ് തെലുങ്ക് സീസണിന്റെ പ്രസ്മീറ്റിൽ നടൻ പങ്കെടുത്തിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നടൻ ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നായിരുന്നു അന്ന് ബിഗ് ബോസ് ടീം അറിയിച്ചത്.

Also Read
നിത്യഹരിത നായകൻ എന്ന സിനിമയിൽ എന്റെ നായികയാകാൻ വളിച്ചപ്പോൾ ലിജോമോൾ തയ്യാറായില്ല, കാരണം തിരക്കിയതുമില്ല: ധർമ്മജൻ ബോൾഗാട്ടി

അതേ സമയം ഇപ്പോൾ പുറത്ത് വരുന്നത് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള പുതിയ വാർത്തയാണ്. കൗൺസിലിംഗ് ഫലം കണ്ടില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. കൂടാതെ വേർപിരിയണമെന്നുള്ള നിലപാടിൽ ഇപ്പോഴും താരങ്ങൾ ഉറച്ചു നിൽക്കുകയാണെന്നും വാർത്തകൾ പ്രചരിക്കുണ്ട്. കൂടാതെ വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസത്തിനുള്ളിൽ അവസാനിക്കുനമെന്നും താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ വിവാഹമോചനത്തിന് ശേഷം നടിക്ക് 50 കോടി ജീവനാംശമായി ലഭിക്കുമെന്നാണ് വിവരം. ഇതിനിടെ വിവാഹമോചന കഥകൾക്കിടെ നാഗ ചൈതന്യയുടെ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. സായിപല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

Advertisement