നിത്യഹരിത നായകൻ എന്ന സിനിമയിൽ എന്റെ നായികയാകാൻ വളിച്ചപ്പോൾ ലിജോമോൾ തയ്യാറായില്ല, കാരണം തിരക്കിയതുമില്ല: ധർമ്മജൻ ബോൾഗാട്ടി

1129

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങൾ ചെയ്ത പോരുന്ന ധർമ്മജന് കൊച്ചിയിൽ മീൻ ബിസിനസ്സും നടത്തുന്നുണ്ട്. അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ ബോൾഗാട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിലെ കോൺഗ്രസിന്റെ സാഥാനാർത്ഥിയായി മൽസരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

മിനിസ്‌ക്രീൻ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധർമ്മജൻ ശ്രദ്ധേയൻ ആവുന്നത്. മിമിക്രി ആർട്ടിസ്റ്റു നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോർന്നായിരുന്നു ധർമ്മജൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നത്. പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധർമജൻ മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു.

Advertisements

സ്റ്റേജ് ഷോകളിലൂടെ വളർന്നു വന്ന ധർമജൻ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. അങ്ങനെ ധർമജൻ കൈയ്യടി നേടിയ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഈ സിനിമ സംവിധാനം ചെയ്തത് നാദിർഷ ആയിരുന്നു. ചിത്രം വൻ വിജയമായി മാറുകയും ചെയ്തിരുന്നു. കോമഡി തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

Also Read
ദിലീപ് – റാഫി കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം കൂടി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’; എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണമെന്ന് ദിലീപ്

ഇപ്പോഴിതാ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ ഒപ്പം അഭിനയിച്ച നടി ലിജോ മോളെ കുറിച്ച് പറയുകയാണ് ധർമ്മജൻ. കട്ടപ്പനയിലെ പ്രകടനം കണ്ടു തന്റെ സിനിമയിലേക്ക് വിളിച്ചിട്ടും ലിജോ മോൾ അഭിനയിച്ചില്ലെന്നും. ആ സമയത്ത് താരം മലയാള സിനിമയിൽ സജീവമാകാതെ മാറി നിന്നിരുന്നുവെന്നും അതിന്റെ കാരണം തികച്ചും വ്യക്തിപരമായത് കൊണ്ട് അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെന്നും ആണ് ധർമജൻ പറയുന്നത്.

ഒരു അഭിമുഖത്തിലാണ് ധർമ്മജൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ധർമ്മജന്റെ വാക്കുകളിങ്ങനെ:

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നൽകിയത്. നാദിർഷാക്കയാണ് അതിനുള്ള അവസരം നൽകിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിർഷാക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.

പിന്നെ ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ അതിൽ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഒന്ന് പ്രയാഗ മാർട്ടിനും, മറ്റൊന്ന് ലിജോ മോളും. പ്രയാഗ മാർട്ടിൻ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിർത്തുന്ന ആളാണ്. അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും.

ലിജോ മോൾ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയിൽ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ല. നിത്യഹരിത നായകൻ എന്ന എന്റെ സിനിമയിലേക്ക് ഞാൻ നായികയാകാൻ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതൽ ചോദിക്കാൻ പോയില്ല. ആരെയും നിർബന്ധിച്ചു അഭിനയിപ്പിക്കാൻ കഴിയില്ലല്ലോ എന്നും ധർമ്മജൻ പറയുന്നു.

Also Read
മലയാള സിനിമയുടെ ചരിത്രവളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രിയ നടൻ മധുവിന് 88-ാം പിറന്നാൾ ; മാധവൻ നായർ എന്ന മധുവിന്റെ അഭിനയ ജീവിതം ഇങ്ങനെ

Advertisement