ദിലീപ് – റാഫി കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം കൂടി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’; എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണമെന്ന് ദിലീപ്

74

ദിലീപ് – റാഫി കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം കൂടി എത്തുന്നു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Advertisements

ALSO READ

ആസ്വദിച്ച് ‘കാജോൺ’ കൊട്ടി മനിക്കെ മാഗേ ഹിതേ എന്ന പാട്ടിന് താളം പിടിച്ച് പൃഥ്വിരാജ്; വീഡിയോ വൈറൽ

ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ALSO READ

മലയാള സിനിമയുടെ ചരിത്രവളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രിയ നടൻ മധുവിന് 88-ാം പിറന്നാൾ ; മാധവൻ നായർ എന്ന മധുവിന്റെ അഭിനയ ജീവിതം ഇങ്ങനെ

ഛായാഗ്രഹണം നിർവ്വഹിച്ചത് ജിതിൻ സ്റ്റാനിലസ്. സംഗീതം നൽകിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് മുബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട്, പി.ആർ.ഒ പി.ശിവപ്രസാദ്മഞ്ജു ഗോപിനാഥ്, ഡിസൈൻ ടെൻ പോയിന്റ്.

 

 

Advertisement