ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോയത് പാറേപള്ളീൽ ധ്യാനത്തിന് അല്ല, ഫോൺ വാങ്ങാൻ, ചിത്രം വൈറൽ

210

മലയാള സിനിമയിലെ ആദ്യ അമ്പത് കോടി ക്ലബ്ബിൽ കയറിയ സിനിമയാണ് താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രം. ജീത്തു ജോസഫ് ഒരുക്കിയ ഒരു കിടിലൻ ഫാമിലി ത്രില്ലർ ആയിരുന്നു ദൃശ്യം.

ഇപ്പോഴിതാ ഏഴു വർഷത്തിന് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജീത്തു ജോസഫ് മോഹൻലാൽ ചിത്രമാ റാം ലോക്ക്ഡൗൺ മൂലം മുടങ്ങിയപ്പോൾ ആണ് ദൃശ്യം 2 നെ കുറിച്ച് ജീത്തു ജോസഫ് ആലോചിക്കുന്നത്. ഉടൻ തന്നെ മോഹൻലാൽ സമ്മതമറിയിക്കുകയായിരുന്നു.

വിദേശരാജ്യങ്ങളിൽ ചിത്രികരിക്കേണ്ടതിനാലാണ് റാം മുടങ്ങിയത്. എന്നാൽ അതേ സമയത്ത് കേരളത്തിൽ മാത്രം ചിത്രീകരിച്ചാൽ മതി എന്നുള്ളത് കൊണ്ടാണ് ദൃശ്യം 2 ഉടൻതന്നെ തുടങ്ങിയത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ചിത്രികരണം നടക്കുയാണ് ഇപ്പോൾ ഈ സിനിമയുടെ.

ആലുവയിലെ ആദ്യഘട്ട ചിത്രീകരണം കഴിഞ്ഞ ദൃശ്യം 2 ഇപ്പോൾ ഇടുക്കിയിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്. അതേ സമയം ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവ് സോഷ്യൽമീഡിയ ആഘോഷമാക്കുകയാണ്. ആദ്യഭാഗം പോലെതന്നെ ദൃശ്യം രണ്ടാം ഭാഗവും അടിപൊളി ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേ സമയം വളരെ രസകരമായ ലൊക്കേഷൻ കാഴ്ചകളാണ് ദൃശ്യം രണ്ടിന്റെ സെറ്റിൽ നിന്നും പുറത്തു വരുന്നത്. നായകൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും ഉൾപ്പെടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. രസകരമായ മുഹൂർത്തങ്ങളാണ് ദൃശ്യം ലൊക്കേഷനിൽ നിന്നും പുറത്തു വരുന്നത്. ഇതിൽ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇപ്പോഴിതാ ഒരു ഫോൺ ഷോറൂമിൽ നിന്നുള്ള ജോർജുകുട്ടിയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്. ഇത്തവണ ഫോൺ വാങ്ങാൻ കടയിൽ എത്തിയതിനാൽ ആരാധകരുടെ ഭാഗത്തുനിന്ന് രസകരമായ കമന്റുകളാണ് വരുന്നത്.

ഇത്തവണ പാറേൽ പള്ളീൽ ധ്യാനം കൂടാനല്ല ഫോൺവാങ്ങാനാണ് ജോർജ്കുട്ടിയും കുടുംബവും തൊടുപുഴയിൽ പോയതെന്നാണ് ആരാധകരുടെ കമന്റ്. നാലുപേരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മീനയും പങ്കുവെച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ പൂർത്തിയാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതേ സമയം ആദ്യ ഭാഗത്തിൽ അഭിനയിച്ച മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയ താരങ്ങൾ രണ്ടാം ഭാഗത്തിലും കഥാപാത്രങ്ങളായി തിരിച്ചെത്തുന്നുണ്ട്.