പരസ്പരത്തിന് ശേഷം എന്തുകൊണ്ടാണ് സീരിയലുകളിൽ ഒന്നും അഭിനയിക്കാത്തത്: കാരണം വെളിപ്പെടുത്തി ‘ദീപ്തി ഐപിസ്’ ഗായത്രി അരുൺ

4475

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിന്ന സീരിലായിരുന്നു പരസ്പരം. സീരിയൽ പോലെ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെ അനതരിപ്പിച്ച താരങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരായിരുന്നു.

ഈ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രെ ത്തമലയാളികൾക്ക് മറക്കാനാവില്ല. ദീപ്തി ഐപിഎസിനെ അവതരപ്പിച്ച് മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാഗായത്രി അരുൺ. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരം കൂടിയാണ് ഇവർ.

അതുവരെ മലയാളികൾ കണ്ടു ശീലിച്ചിട്ടുള്ള സ്ഥിരം സീരിയൽ കണ്ണീർ പുത്രി ആയിരുന്നില്ല ഗായത്രി ഈ കഥയിൽ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം. മലയാളികൾ അന്നേ വരെ ഇത്തരം ബോൾഡ് ആയ ഒരു സീരിയൽ കഥാപാത്രത്തെ കണ്ടിട്ടില്ലായിരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം.

ഇന്നും ഗായത്രി അരുൺ അറിയപ്പെടുന്നത് ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് എന്നതും ശ്രദ്ധേയം. ആദ്യ സീരിയൽ തന്നെ വൻവിജയമായിരുന്നു എങ്കിലും പിന്നീട് സീരിയലുകളിൽ ഒന്നും തന്നെ ഗായത്രി വേഷം ഇട്ടിട്ടില്ല. എന്താണ് ഇതിന് കാരണമെന്ന് പലരും ചോദിച്ചെങ്കിലും ഇതുവരെ ഔദ്യോഗികമായി ഗായത്രി പ്രതികരിച്ചിട്ടില്ല ആയിരുന്നു.

ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഈ സത്യം വെളിപ്പെടുത്തിയത്. ആദ്യമായിട്ടാണ് ഗായത്രി ഒരു മാധ്യമത്തോട് ഈ കാര്യം വെളിപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഗായത്രി അരുണിന്റെ വാക്കുകൾ ഇങ്ങനെ:

പരസ്പരം എന്ന സീരിയൽ വൻവിജയമായിരുന്നു. ഒരുപാട് ആളുകൾ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു. ഇപ്പോഴും എന്നെ ആളുകൾ കണ്ടാൽ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എനിക്ക് വരുന്ന മെസ്സേജുകളിൽ എല്ലാം തന്നെ ദീപ്തി ഐപിഎസ് എന്ന പേരിലാണ് എന്ന് അഭിസംബോധന ചെയ്യാറുള്ളത്.

അത്രയ്ക്കും പോപ്പുലർ ആയിരുന്നു ആ കഥാപാത്രം. എന്നാൽ പിന്നീട് സീരിയലുകളിൽ ഒന്നും ഞാൻ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകൾ പിന്നീട് വന്നു എങ്കിൽ പോലും അതൊന്നും ദീപ്തി ഐപിഎസ് പോലെ കാമ്പുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല. വന്ന ഓഫറുകൾ എല്ലാം തന്നെ സ്ഥിരം നമ്മൾ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു.

എല്ലാം ഒരു ദീപ്തി ഐപിഎസ് ചായ്വ് പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഇതുകൊണ്ടാണ് ഞാൻ പിന്നീട് സീരിയൽ മേഖലയിൽ സജീവമാകാതെ പോയതെന്ന് ഗായത്രി അരുൺ പ്രതികരിച്ചു. അതേ സമയം ഇപ്പോൾ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ഗായത്രി അരുൺ അവതരിപ്പിക്കുന്നുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.