വേറെ ഒരു സൂപ്പർ താരവും അത്തരമൊരു സിനിമയിൽ അഭിനയിക്കില്ല, ആ വേഷം ചെയ്തതിനു ഏറെ നന്ദി; മെഗാസ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നയൻതാര

3919

പകരംവെക്കാനില്ലാത്ത മാന്ത്രിക അഭിനയം കൊണ്ട് മാത്രമല്ല ആകാരവടവും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ തലയുയർത്തി നിൽക്കുന്ന താര ചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. നാൽപ്പത് വർഷത്തോളമായി അഭിനയരംഗത്ത് വെന്നിക്കൊടി പാറിക്കുകയാണ് അദ്ദേഹം.

മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും തമിഴിലും തെലുങ്കിലും ഒക്കെ അദ്ദേഹം അഭിനയിക്കുകയും ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി അവാർഡുകളും ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയേയും തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകനും രചയിതാവുമായ എകെ സാജൻ നാലു വർഷം മുൻപ് ഒരുക്കിയ ചിത്രമാണ് പുതിയ നിയമം. മമ്മൂട്ടിയും നയൻതാരയും ഭർത്താവും ഭാര്യയും ആയി അഭിനയിച്ച ഈ ത്രില്ലർ ചിത്രം നായികാ പ്രാധാന്യം ഉള്ള ഒരു ചിത്രം കൂടിയായിരുന്നു.

നയൻതാര അവതരിപ്പിച്ച വാസുകി എന്നു പേരുള്ള കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിച്ചത്. ഇതിലെ ഗംഭീര പ്രകടനത്തിന് ഒട്ടേറെ അവാർഡുകളും നയൻതാരയെ ആ സമയത്തു തേടിയെത്തിയിരുന്നു. നയൻതാര അതിന് നന്ദി പറയുന്നത് തന്റെ കൂടെയഭിനയിച്ച മമ്മൂട്ടിയോട് കൂടിയാണ്.
മമ്മൂട്ടി ആ വേഷം ചെയ്തതിനു ഏറെ നന്ദിയുണ്ട് എന്നും സാധാരണ സൂപ്പർ താരങ്ങൾ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാറില്ല എന്നുമാണ് നയൻതാര പറയുന്നത്.

നായികാ പ്രാധാന്യമുള്ള ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലാണ് മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചത് എന്നും അത്‌കൊണ്ട് തനിക്കു ഈ അംഗീകാരം ലഭിച്ചതിൽ അദ്ദേഹത്തോടും നന്ദിയുണ്ട് എന്നുമാണ് നയൻതാര പറയുന്നത്. ഒരു അവാർഡ് ദാന ചടങ്ങിനിടെ വേദിയിൽ വെച്ചാണ് നയൻതാര ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സൂപ്പർതാര പദവി നോക്കാതെ നല്ല സിനിമകൾ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്നതിനു ഇത് ഒരുദാഹരണമാണെന്നാണ് നയൻതാരയുടെ വാക്കുകൾ പങ്കു വെച്ചു കൊണ്ട് മമ്മൂട്ടി ആരാധകർ പറയുന്നത്. അഡ്വക്കേറ്റ് ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തെയാണ് പുതിയ നിയമം എന്ന ചിത്രത്തിൽ മമ്മൂട്ടിയവതരിപ്പിച്ചത്.

രാപ്പകൽ, തസ്‌കര വീരൻ, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയ ചിത്രങ്ങളിലും നയൻതാര മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നയൻതാര പിന്നീട് തമിഴകത്തെ സൂപ്പർ നടിയായി മാറുകയായിരുന്നു.

തമിഴിലും തെലുങ്കിലും ഒക്കെ വൻതിരക്കിലാണെങ്കലും ഇടയ്ക്കിടെ മലയാള സിനിമയിലും അഭിനിക്കാൻ നയൻതാര സമയം കണ്ടെത്താറുണ്ട്. നിവിൻ പോളിയുടെ നായികയായി ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലാണ് നയൻതാര അവസാനം മലയാളത്തിലെത്തിയത്. ഇപ്പോഴിതാ മലയാളത്തിലെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബന് ഒപ്പം നിഴൽ എന്ന ചിത്രത്തിൽ അഭനയിക്കാൻ ഒരുങ്ങുകയാണ് നയൻസ്.