ജീവിതത്തിൽ പ്രണയത്തിന് ചാൻസ് ഉണ്ടാകില്ല, എന്റെ വധുവിന് വേണ്ട ചില ഗുണങ്ങളുണ്ട്; മാളവിക ജയറാമും ആയുള്ള ഗോസിപ്പുകൾക്ക് പിന്നാലെ മനസുതുറന്ന് ഉണ്ണിമുകുന്ദൻ

11566

നിരവധി ഹിറ്റു സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണി മുകുന്ദൻ. സഹനടനായും നായകനായും വില്ലനായും എല്ലാം അദ്ദേഹം അഭിനയിക്കാറുണ്ട്. മലയാളത്തി ലെ അവിവാഹിതനായ യുവതാരം കുടിയാാണ് ഉണ്ണി മുകുന്ദൻ.

ഏതാണ്ട് സമാന കാലത്ത് സിനിമയിലെത്തിയ നിവിൻ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെല്ലാം കുടുംബമായി കഴിയുകയാണ്. ഇനി മലയാള പ്രേക്ഷകർ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വിവാഹത്തിന് വേണ്ടിയാണ്.

Advertisements

നിരവധി തവണ ഉണ്ണി മുകുന്ദൻ പ്രണയത്തിലാണെന്നും വിവാഹിതനാവാൻ പോകുന്നു എന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു അതിലൊന്നും സത്യമില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ നടി സ്വാതി നിത്യാനന്ദിനെയും സ്വാസികയെയും ചേർത്ത് ഉണ്ണി മുകുന്ദന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു.

തന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല അത് സിനിമയിൽ സംഭവിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു പല അഭിമുഖങ്ങളിലും ആരാധകർ അന്വേഷിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ചില സൂചനകൾ നല്കിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

ഇപ്പോൾ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വധുവിനെയും വിവാഹത്തെകുറിച്ചുമൊക്കെ ഉണ്ണി സംസാരിച്ചിരിക്കയാണ്. ജീവിതത്തിൽ പ്രണയത്തിന് ചാൻസ് ഉണ്ടാകില്ല ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാൻ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച് ആണെങ്കിലും നൈസർഗീഗമായി സംഭവിക്കേണ്ടതാണ്.

നേരത്തെ നടന്നാൽ ഗംഭീരമാണെന്നും വൈകി നടന്നാൽ മോശമാണെന്നുമുള്ള അഭിപ്രായം എനിക്കില്ല വധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളെകുറിച്ചാണെങ്കിൽ സ്വന്തമായി അഭിപ്രായം ഉണ്ടാകുക ബോൾഡ് ആയിരിക്കുക വിവാദങ്ങളിൽ തളരാതിരിക്കുക ആരെയും ഭയക്കാതെ എന്ത് ജോലിയും ചെയ്യണം എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം. പുരുഷൻമാരെക്കാൾ സ്ത്രീകൾ കരുത്തരാണെന്നാണ് എന്റെ വിശ്വാസമെന്നും ഉണ്ണി പറയുന്നു.

അതുകൊണ്ടാണ് മുൾട്ടി ടാസ്‌കിങ് അവർക്ക് സാധിക്കുന്നതെന്നും ഉണ്ണി പറയുന്നു.എന്റെ അമ്മ അതിന് ഉദാഹരണമായിരുന്നു ടീച്ചറായിരുന്നു എന്റെ അമ്മയെന്നും പകൽ മുഴുവൻ സ്‌കൂളിൽ ആയിരിക്കുമെന്നും വൈകീട്ട് വീട്ടിൽ എത്തിയാലും ചുരുങ്ങിയ നാൽപ്പത് കുട്ടികൾക്കെങ്കിലും ട്യൂഷൻ എടുക്കുമെന്നും ട്യൂഷൻ കഴിഞ്ഞാൽ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധി കുമായിരുന്നെനും ഉണ്ണി പ്രതികരിക്കുന്നു.

കഴിഞ്ഞ ദിവസമാണ് നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം തന്റെ ഇഷ്ട ജോഡി യെക്കുറിച്ചുള്ള പ്രതികരണം നടത്തിയത്. സിനമയിൽ അഭിനയിച്ചാൽ ആരുടെ നായികയാവാനാണ് താൽപര്യം എന്ന ചോദ്യത്തിന് തന്റെ ശരീരത്തിനും നീളത്തിനും ഇണങ്ങുന്ന യുവ നടൻ ഉണ്ണി മുകുന്ദനാണെന്ന് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഉണ്ണിയും മാളവികയും പ്രണയത്തിലാണോ എന്നും ചിലർ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്തിരുന്നു. ഏതായാലും അതിന് പിന്നാലെയാണ് ഉണ്ണിയുടെ അഭിമുഖം വൈറലാകുന്നത്.

Advertisement