ആ തുടക്കം കണ്ടപ്പോൾ കരുതി എല്ലാം ശെരിയായ ദിശയിൽ ആണെന്ന്, പക്ഷെ പിന്നീട് വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല, എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു: സ്വാസിക

253

ആ തുടക്കം കണ്ടപ്പോൾ കരുതി എല്ലാം ശെരിയായ ദിശയിൽ ആണെന്ന്, പക്ഷെ പിന്നീട് വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല, എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു: സ്വാസിക

വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച താരമാണ് പുജാ വിജയ് എന്ന സ്വാസിക. സിനിമയിലൂടെ എത്തിയെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെയാണ് താരം ജനപ്രീതി നേടുന്നത്. സീത എന്ന സീരിയലാണ് സ്വാസികയെ കേരളത്തിലെ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയാക്കിയത്.

Advertisements

ഇപ്പോൾ മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ സജീവമായി തിളങ്ങി നിൽക്കുകയാണ് സ്വാസിക. പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടിയത് സ്വാസികയാണ്. സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ട നിമിഷം മുതൽ നിർത്താതെ എത്തുന്ന ഫോൺ കോളുകൾക്കും മെസേജുകൾക്കും അനുമോദനങ്ങൾക്കും നടുവിലാണ് സ്വാസിക.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിശേഷങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

എന്റെ കാര്യത്തിൽ എല്ലാം റിവേഴ്‌സ് ആയാണ് സംഭവിക്കാറുള്ളത്. ഒരു പത്രപരസ്യം കണ്ടാണ് ഞാൻ തമിഴ് സിനിമയുടെ ഓഡിഷനു പോവുന്നത്. ചിത്രത്തിലേക്ക് നായികയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ രണ്ടു ചിത്രങ്ങൾ കൂടിയെത്തി.

എല്ലാം വളരെ പെട്ടെന്നായിരുന്നു. ആ തുടക്കം കണ്ടപ്പോൾ ഞാനോർത്തു എല്ലാം ശരിയായ ദിശയിലാണ് പോവുന്നത്. ഒരു സംഭവമായി തിരിച്ചുവരാം എന്ന് കരുതിയാണ് ഞാൻ ചെന്നൈയിലേക്ക് വണ്ടികയറിയത്. പക്ഷേ എന്തോ അതൊന്നും വിജയം കണ്ടില്ല. അതോടെ ഞാൻ നാട്ടിലേക്ക് വന്നു.

മലയാളസിനിമയിൽ ട്രൈ ചെയ്തു. പക്ഷേ നല്ല കഥാപാത്രങ്ങൾ അധികം ലഭിക്കാതെ വന്നപ്പോൾ ഞാൻ സീരിയലുകളിലേക്ക് ചുവടുമാറ്റി നോക്കി. പലരും എന്നോട് ചോദിക്കാറുണ്ട്, സീരിയലുകളിൽ നിന്നും സിനിമയിലേക്ക് ചുവടുവെയ്ക്കുന്നവരാണല്ലോ കൂടുതൽ. സ്വാസികയെന്താ സിനിമ വിട്ട് സീരിയലിൽ ശ്രദ്ധിക്കുന്നതെന്ന്?.

എന്തോ എന്റെ കാര്യത്തിൽ എല്ലാം തലതിരിഞ്ഞാണ് നടക്കുന്നത്. പക്ഷേ ഇപ്പോൾ വിഷമമില്ല. കാര്യങ്ങളെല്ലാം തലതിരിഞ്ഞു നടന്നാലും വർഷങ്ങൾ കഴിയുമ്പോൾ ഓർക്കാൻ എന്തെങ്കിലുമൊക്കെ കയ്യിലുണ്ടെന്നത് ഒരു സന്തോഷമാണ്. ഇനി വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. അത്രയേ കരുതുന്നുള്ളൂ.

ഭാഗ്യം, തലയിൽ എഴുത്ത് അതിലൊക്കെ ഞാനിപ്പോൾ വിശ്വസിക്കുന്നുണ്ട്. സത്യത്തിൽ എന്റെ ജീവിതത്തിൽ നടന്ന റിവേഴ്‌സ് സംഭവങ്ങളും അനുഭവങ്ങളുമാണ് എന്നെ വിശ്വാസിയാക്കിയതെന്നും താരം പറയുന്നു. വാസന്തി എന്ന സിനിമയിലെ അഭിനയിത്തിനാണ് സ്വാസികയ്ക്ക് അവാർഡ് ലഭിച്ചത്.

Advertisement