കൈയിൽ ഇനി കടിക്കാൻ നഖമുണ്ടെന്ന് തോന്നുന്നില്ല; പാകിസ്താനെ കെട്ടുകെട്ടിച്ച വിരാട് കോഹ്ലിയെ അഭിനന്ദനം കൊണ്ട് മൂടി ദുൽഖർ സൽമാൻ

288

പാകിസ്ഥാന് എതിരായ ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ആവേശ ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മലയാളത്തിന്റെ കുഞ്ഞിക്ക പാൻ ഇന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ദുൽഖറിന്റെ അഭിനന്ദനം.

അഭിമാന മത്സരത്തിന്റെ ആവേശം മുഴുവൻ പ്രകടിപ്പിച്ച് കൊണ്ടായിരുന്നു ദുൽഖറിന്റെ കുറിപ്പ്. എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് ദുൽഖർ സൽമാൻ കുറിച്ചിരിക്കുന്നത്. എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.

Advertisements

കോഹ്ലിയും ഇന്ത്യയും നന്നായി. ഈ പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നാണ് കോഹ്ലിയുടെ ചിത്രത്തോടൊപ്പം ദുൽഖർ സൽമാൻ കുറിച്ചത്. ഇതിനോടകം തന്നെ ദുൽഖറിന്റെ കുറിപ്പ് വൈറലായി മാറിയിട്ടുണ്ട്.

Also Read
മെറൂൺ ലഹങ്ക അണിഞ്ഞ് അരുമക്കിളിയെ പോലെ ഷഫ്‌ന നസീം, എന്ത് ക്യൂട്ടാണെന്ന് കൊഞ്ചി ആരാധകർ

അതേ സമയം അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 53 പന്തുകൾ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം 82 റൺസ് വാരി കോഹ്ലി പുറത്താകാതെ നിന്നു.

പുറത്താകാതെ 53 പന്തിൽ 82 റൺസെടുത്ത മുൻ നായകൻ വിരാട് കൊഹ്ലിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാലു സിക്‌സറും ആറ് ഫോറും നേടി. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യയും തിളങ്ങി. 37 പന്തുകളിൽനിന്ന് പാണ്ഡ്യ അടിച്ചെടുത്തത് 40 റൺസ്.

ഒരുഘട്ടത്തിൽ 34 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്നപോയ ഇന്ത്യയെ ഹർദ്ദിക് പാണ്ഡ്യെയും വിരാട് കൊഹ്ലിയുമാണ് കരകയറ്റിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ്, നസീം ഷാ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
160 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിംഗ് തുടക്കത്തിലേ നിരാശപ്പെടുത്തി.

കെഎൽ രാഹുലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും തുടക്കത്തിൽ തന്നെ നഷ്ടമായി. ഇരുവരും നാലുവീതം റൺസാണ് നേടിയത്. പിടിച്ചു നിൽക്കാനുള്ള സൂര്യകുമാർ യാദവിന്റെ ശ്രമവും വിജയിച്ചില്ല. 10 പന്തിൽ 15 റൺസെടുത്തു സൂര്യകുമാർ പുറത്തായി. പിന്നീട് രണ്ടു റൺസെടുത്ത അസ്‌കർ പട്ടേലും റണൗട്ടിലൂടെ പുറത്തായി.

Also Read
സാരി ഉടുത്ത് അതി സുന്ദരിയായി സുഹാന ഖാൻ, മകളോട് ഷാരുഖ് ഖാൻ ചോദിച്ച ചോദ്യം കേട്ടോ, സുഹാന കൊടുത്ത മറുപടിയും കിടിലൻ

അഞ്ചാം വിക്കറ്റിൽ വിരാട് കൊഹ്ലിയും ഹർദ്ദിക് പാണ്ഡ്യെയും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇരുവരും ചേർന്ന് കൂട്ടുകെട്ടിൽ 75 പന്തിൽ 100 റൺസെടുത്തു. അവസാന ഓവറുകളിൽ 20 പന്തിൽ 50 റൺസെന്ന നിലയിലേയ്ക്ക് ഇന്ത്യയ്ക്ക് ആവശ്യമായ റൺനിരക്ക് ഉയർന്നിരുന്നു.

എന്നാൽ അവസാന മൂന്ന് ഓവറുകളിൽ തകർത്താടിയ വിരാട് കൊഹ്ലി പാകിസ്താന്റെ വിജയ പ്രതീക്ഷകൾക്ക് അവസാനപ്പി ക്കുകയായിരുന്നു.

Advertisement