ജീവിതത്തിൽ ആദ്യമായി ആസി എന്നോട് ഒരു നല്ല വാക്ക് പറഞ്ഞത് അന്നാണ്; ആസിഫ് അലിയെ കുറിച്ച് രജീഷ വിജയൻ

48

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രജീഷ വിജയൻ. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയൻ മലയാള സിനിമയിൽ അരങ്ങേറിയത്. ആസിഫ് അലി ആയിരുന്നു ഈ ചിത്രത്തിൽ രജീഷയുടെ നായകൻ.

മികച്ച വിജയമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം നേടിയെടുത്തത്. മലയാളത്തിൽ പ്രേക്ഷക പ്രീതി നേടിയെടുത്ത താരം തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അനുകാഗ കരിക്കിൻ വെള്ളത്തിന് ശേഷം രജിഷ ആസിഫ് അലി കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ജിബു ജേക്കബ് ആണ് സംവിധായകൻ.

Advertisement

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ സിനിമയിൽ ആസിഫിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം കൂടെ പങ്കുവെയ്ക്കുകയാണ് രജിഷ വിജയൻ. തന്റെ അഭിനയത്തെ അഭിനന്ദിച്ച് ആദ്യമായി ആസിഫ് അലി സംസാരിച്ചതിനെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്.

Also Read
സ്വന്തം വിശപ്പ് സഹിച്ച് അവസാനത്തെ 10 രൂപ എനിക്ക് ഭക്ഷണം കഴിക്കാൻ തന്ന കൊച്ചിൻ ഹനീഫ മരിച്ചാൽ ഞാൻ എങ്ങനെ കരയാതിരിക്കും: മണിയൻപിള്ള രാജു

എന്റെ കരിയറിൽ ഇതുവരെ ഉണ്ടായ ഏറ്റവും ഹാപ്പി മൊമന്റുകളിലൊന്ന് അനുരാഗ കരിക്കിൻ വെള്ളത്തിലെ ഞങ്ങളുടെ ബ്രേക്ക് അപ് സീനിന്റെ ഷൂട്ടാണ്. എലിസബത്തിന്റെ കഥാപാത്രം കല്യാണം കഴിക്കാൻ പോകുന്ന കാര്യം പറയുന്ന സീൻ.

ആസിയും ഞാനും സീൻ ചെയ്തു. ചെയ്ത് കഴിഞ്ഞ് ഞാൻ നോക്കുമ്പൊ ആസിയുടെ കണ്ണ് ഓട്ടോമാറ്റിക്കായി നിറഞ്ഞിട്ടുണ്ട്. ആസിയ്ക്ക് ആ സിനിൽ ഡയലോഗ് ഇല്ല. എക്പ്രഷൻസ് മാത്രമേ ഉള്ളൂ. അവിടന്നാണ് ആസി ജീവിതത്തിലാദ്യമായിട്ട് എന്നോടൊരു നല്ലവാക്ക് പറയുന്നത്.

നീയെന്നെ കരയിപ്പിച്ച് കളഞ്ഞല്ലോടീ എന്ന്. എനിക്ക് തോന്നുന്നു എന്റെ കരിയറിൽ എനിക്ക് കിട്ടിയ ഫസ്റ്റ് കോംപ്ലിമെന്റ് ആയിരുന്നു അതെന്നും രജീഷ പറയുന്നു. ആസിഫിനും രജിഷയ്ക്കും പുറമെ ബിജു മേനോൻ, ആശ ശരത്, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, നന്ദിനി തുടങ്ങിയവരായിരുന്നു അനുരാഗ കരിക്കിൻ വെള്ളത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ ചിത്രത്തിലെ അഭിനയത്തിന് രജിഷയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. ്‌തേ സമയം ഇരുവരും വീണ്ടും ഒന്നിച്ച എല്ലാ ശരിയാകും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഇപ്പോൾ.

Also Read
ഒൻപതാം മാസം നിറവയറിൽ ഭർത്താവ് അർജുന് ഒപ്പം കിടിലൻ നൃത്തവുമായി സൗഭാഗ്യ വെങ്കിടേഷ്, വീഡിയോ വൈറൽ

Advertisement