അധികം ആർക്കും താൻ മലയാളി ആണെന്ന് അറിയില്ല, സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സുനിത

1038

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്നിരുന്ന നടിയാണ് സുനിത. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളിലും രണ്ടാം നിരക്കാരുടെ ചിത്രങ്ങളിലും ഒരേ പോലെ തിളങ്ങിയ താരമാണ് സുനിത.

മലയാളത്തിന് പുറമേ , തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നടി സജീവമായിരുന്നു. അംബരീഷ്, അനന്ത് നാഗ്, ശിവരാജ് കുമാർ, രാഘവേന്ദ്ര രാജ്കുമാർ തുടങ്ങി താരങ്ങൾക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. 1986 ൽ മുക്ത എസ് സുന്ദർ സംവിധാനം ചെയ്ത കൊടൈ മജായ് എന്ന ചിത്രത്തിലൂടെയാണ് സുനിത വെള്ളിത്തിരയിൽ എത്തിയത്.

Advertisements

1987 ൽ ആണ് സുനിത മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. രാജസേനൻ സംവിധാനം ചെയ്ത ‘കണികാണും നേരം’ ആണ് നടിയുടെ ആദ്യത്തെ മലയാളചിത്രം. പിന്നീട് മലയാളത്തിൽ നിന്ന മികച്ച ചിത്രങ്ങൾ സുനിതയെ തേടി എത്തുകയായിരുന്നു. 2011 ൽ പുറത്ത് ഇറങ്ങി കാസർകോട് കാദർഭായിയുടെ രണ്ടാം ഭാഗത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

വിവാഹം കഴിഞ്ഞതിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ഇപ്പോൾ ഭർത്താവിനോടൊപ്പം അമേരിക്കയിലാണ്. ഭർത്താവിനും മകനും ഒപ്പം അമേരിക്കയിലെ സൗത്ത് കരോലിനിയിലാണ് താമസിക്കുന്നത്. ഇപ്പോഴിതാ നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാളത്തിൽ വീണ്ടും അഭിനയിക്കുമെന്നാണ് സുനിത പറയുന്നത് കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Also Read
നടി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു, തന്നെക്കാൾ 10 വയസ്സിന് ഇളയ ഭർത്താവിനെ താരം വേണ്ടെന്ന് വെക്കുന്നത് മൂന്നാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പ്

പത്മശീ രാമയ്യപിള്ളയുടെ ശിഷ്യയായിരുന്നു താൻ. അച്ഛന് മധുരയിലേയ്ക്ക് ജോലി മാറ്റം ലഭിച്ചപ്പോൾ മകൾ തങ്ങളുടെ വീട്ടിൽ നിന്ന് നൃത്തം പഠിക്കട്ടെ എന്ന് മാഷ് പറയുകയായിരുന്നു. അങ്ങനെ മൂന്ന് വർഷം അവിടെ നിന്ന് നൃത്തം പഠിച്ചു. ആ സമയത്ത് തമിഴിലെ പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ മുക്ത ശ്രീനിവാസന്‍ സാര്‍ നത്തവിദ്യാകാര്യം മുക്ത ശ്രീനിവാസന്‍ സാര്‍ മാഷിനോട് പറഞ്ഞു.

മാഷ് പറയുന്നതിനെ അച്ഛനും അമ്മയും എതിര്‍ക്കാറില്ല. അങ്ങനെയാണ് ‘കോടൈമഴെ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് സിനിമയ്ക്ക് വേണ്ടി പേര് മാറ്റി. വിദ്യ എന്നായിരുന്നു പേര്. കഥാപാത്രത്തിന്റെ പേരും വിദ്യ എന്നാണ്. അന്ന് സിനിമയുടെ ഒപ്പം പഠനം തുടര്‍?ന്ന. സിനിമയല്ല, നൃ ഭ്ര?മി?പ്പി?ക്കു?ന്ന?തെന്ന് താരം പറയുന്നു. ചെന്നൈയിലെ തന്റെ സംഗീത അധ്യാപികയുടെ മകനാണ് രാജ്.

വര്‍ഷങ്ങളായി പരസ്പരം അറയാം. ജോലി നേടി. വിവാഹശേഷം സിനിമ ഉപേക്ഷിക്കുമെന്നും അമേരിക്കയില്‍ സ്ഥരതാമസ മാക്കുമെന്നും അറിയാമായിരുന്നു കളിവീട് സിനയിലാണ് അവസാന സിനമയില്‍ അഭിനയിച്ചശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്. യുഎസില്‍ നിന്നു വന്നു സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് രാജിനും എനിക്കും അറിയാമായിരുന്നു. ഡാന്‍സ്സ്‌കൂള്‍ ആരംഭിച്ചതോടെ തിരക്കേറി എന്നും സുനിത പറയുന്നു.

മകന്‍ ശശാങ്കും സുനിതയുടെ ശിഷ്യനാണ്. അമ്മ അഭിനേത്രിയാണെന്നുള്ള വിവരം അവന് ആദ്യം അറിയില്ലായിരുന്നു. താന്‍ പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ കൂട്ടുകാരില്‍ നിന്ന് ഇത് അറിയുകയായിരുന്നു. മാതാപിതാക്കളില്‍ നിന്നാണ് അവര്‍ ഇത് അറിഞ്ഞത്. ഇതിനെ കുറിച്ച് രാജിനോട് ചോദിച്ചപ്പോള്‍ അതെ എന്ന് അദ്ദേഹം പറയുകയായിരുന്നു. ഇത് അറിഞ്ഞപ്പോള്‍ അത്ഭുതം ആ കണ്ണില്‍ വിടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന് അങ്ങനെ ഒരു തോന്നലില്ല.

ഇന്ത്യയിൽ എത്തി ആളുകൾ എന്നെ തിരിച്ചറിയുമ്പോൾ അവന്റെ മുഖത്തും സന്തോഷമുണ്ട്. ഇപ്പോൾ ഇന്റർനാഷണൽ ബിസിനസ് ലാ വിദ്യാർത്ഥി. കൂടാതെ കോളേജിൽ ഡാൻസ് ടീമിന്റെ കൊറിയോഗ്രാഫർ കൂടിയാണ് .അഞ്ചുവർഷം മുൻപാണ് അവസാനം ഇന്ത്യയിൽ വന്നതെന്നും സുനിത പറയുന്നു. സഹപ്രവർത്തകരെ കാണാറില്ലെന്നും സുനിത പറയുന്നു.

Also Read
ജീവിതത്തിൽ ആദ്യമായി ആസി എന്നോട് ഒരു നല്ല വാക്ക് പറഞ്ഞത് അന്നാണ്; ആസിഫ് അലിയെ കുറിച്ച് രജീഷ വിജയൻ

മമ്മൂക്കയെയും ലാലേട്ടനെയും ജയറാമേട്ടനെയും കണ്ടിട്ട് വർഷങൾ കവിഞ്ഞു. സിനിമയിൽ അഭിനയിച്ച സമയത്ത് സൗഹൃദം ഉണ്ടായിരുന്ന സുചിത്ര, നളിനി എന്നിവരുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. മലയാളത്തിലാണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. മികച്ച പിന്തുണയും മലയാളി പ്രേക്ഷകർ തന്നിരുന്നുവെന്നും സുനിത പറയുന്നു .എന്നാൽ ഞാൻ മലയാളി ആണെന്ന് അധികം പേർക്കും അറിയില്ല.നല്ല കഥാപാത്രം ലഭിച്ചാൽ സിനിമയിലേക്ക് തിരിച്ചു വരുമെന്നും താരം പറയുന്നു

Advertisement