നടി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു, തന്നെക്കാൾ 10 വയസ്സിന് ഇളയ ഭർത്താവിനെ താരം വേണ്ടെന്ന് വെക്കുന്നത് മൂന്നാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പ്

3190

ബോളിവുഡ് സൂപ്പർ നടി പ്രിയങ്ക ചോപ്രയും ഭർത്താവ് ഹോളിവുഡ് ഗായകൻ നിക് ജോനസും വേർപിരിയാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രിയങ്ക ചോപ്ര നിക്കിന്റെ പേര് ഒഴിവാക്കിയതാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കാൻ ഇടയായത്.

നടിയുടെ സോഷ്യൽ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയിലും ചർച്ചയായിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും ചർച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു.

Advertisement

ഡേറ്റിംഗ് സമയത്തും ഇതിനെ ചൊല്ലി വിമർശനം ഉയർന്നിരുന്നു. ഇരുവരും അധികം നാൾ തുടർന്ന് പോകില്ലെന്ന് അന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ നടിയുടെ ഇപ്പോഴത്തെ പേര് മാറ്റം ബോളിവുഡിലു ഹോളിവുഡിലും വലിയ ചർച്ചയായിട്ടുണ്ട്. താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2017 ൽ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്.

Also Read
അധികം ആർക്കും താൻ മലയാളി ആണെന്ന് അറിയില്ല, സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സുനിത

സൗഹൃദത്തിൽ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോൾ തന്നെ വിവാദങ്ങൾ തലപൊക്കുകയായിരുന്നു.പ്രിയങ്കയെ വിമർശിച്ച് നിക്കിന്റെ ആരാധകർ രംഗത്ത് എത്തിയിരുന്നു. വിവാദങ്ങ മൂർച്ഛിച്ച് നിൽക്കുന്ന സമയത്തായിരുന്നു താരങ്ങൾ വിവാഹം കഴിക്കുന്നത്.

2018 ഡിസംബർ 1, 2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരിൽ ഹിന്ദു ക്രിസ്ത്യൻ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതാവുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് താരങ്ങൾക്ക് വേണ്ടി വിവാഹ സൽക്കാരം സംഘടിപ്പിച്ചിരുന്നു.

പ്രചരിക്കുന്ന വാർത്ത ശരിയാണെങ്കിൽ മൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത പുറത്ത് വരുന്നത്. പ്രിയങ്ക സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാത്രമാണ് മാറ്റിയിരുക്കുന്നത്. നിക്കനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇപ്പോഴും ഇൻസ്റ്റഗ്രാം പേജിലുണ്ട്. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കും.

അതേസമയം വിവാഹത്തിന് പിന്നാലെ തന്നെ പ്രിയങ്ക ചോപ്രയും നിക്കും വേർപിരിയുമെന്നും അധികം നാൾ ഈ ബന്ധം പോകില്ലെന്നും പലരും പ്രവചിച്ചിരുന്നു. ആറ് മാസം പൂർത്തിയാക്കില്ലെന്നായിരുന്നു വിവാഹം കഴിഞ്ഞ വേളയിൽപലരും പറഞ്ഞത്. പണത്തിന് വേണ്ടിയാണ് പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചതെന്നും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ഈ അടുത്ത കാലത്തും പ്രിയങ്ക ചോപ്ര നിക് വിവാഹമോചനം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.കെആർകെ ആണ് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് പ്രവചനം നടത്തിയത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രിയങ്കയും നിക്കും വേർപിരിയുമെന്നാണ് ഇയാൾ പ്രവചിച്ചത്. ഇത് അന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

Also Read
ആന്റണിയുടെ ചങ്കൂറ്റം കൊണ്ട് മാത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഉണ്ടായത്: തുറന്നു പറഞ്ഞ് പ്രിയദർശൻ

താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് പ്രവചനവുമായി കെആർകെ എത്തിയത്. അന്ന് കെആർകെയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടരുതെന്നും പ്രിയങ്ക നിക് ആരാധകർ പറഞ്ഞിരുന്നു.

Advertisement