ഏഴരകൊല്ലമായി ഞാൻ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രിയാണ്: വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

1660

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച മുൻ നട്ൻ സുകുമാരന്റേത്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

മലയാളി സിനിമ പ്രേക്ഷകർ ഇന്നും ആവേശത്തോടെ ഓർമിക്കുന്ന പേരാണ് നടൻ സുകുമാരന്റേത്. സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നടനെ കുറിച്ച് പറയുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്.

Advertisement

നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരൻ പകർന്ന് നൽകിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരൻ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Also Read
നടി പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു, തന്നെക്കാൾ 10 വയസ്സിന് ഇളയ ഭർത്താവിനെ താരം വേണ്ടെന്ന് വെക്കുന്നത് മൂന്നാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പ്

ഇപ്പോഴിതാ ഏഴരകൊല്ലമായി താൻ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാൽ കൈയേറിയതിനെ തുടർന്നാണ്.

ഇതിന് കാരണം കനാൽ കൈയേറി ചില വ്യക്തികൾ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു.കോൺഗ്രസ് ഭരിച്ചപ്പോഴും എൽഡിഎഫ് ഭരിക്കുമ്പോാഴും പരാതിയുമായി പലരുടെയും അടുക്കലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല.

രണ്ടുംകൽപിച്ച് ഒടുവിൽ മുഖ്യമന്ത്രിയെ കാണുകയായിരുന്നുവെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടത് കൊണ്ടു മാത്രമാണ് നടപടിയുണ്ടായതെന്നും, പാർട്ടിയോ വകുപ്പ് മന്ത്രിയോ വിചാരിച്ചാലും നടക്കില്ലായിരുന്നുവെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു.

Also Read
ജീവിതത്തിൽ ആദ്യമായി ആസി എന്നോട് ഒരു നല്ല വാക്ക് പറഞ്ഞത് അന്നാണ്; ആസിഫ് അലിയെ കുറിച്ച് രജീഷ വിജയൻ

Advertisement