വിവാഹം കഴിച്ചിട്ടില്ല, ഇപ്പോൾ കൂടെയുള്ളത് നാലാമത്തെ പ്രണയം, ആദ്യത്തെ 2ഉം തേച്ചിട്ട് പോയി, മൂന്നാമത്തേതിൽ സംവഭിച്ചത് മറ്റൊരു കാര്യം: റെയ്ജൻ രാജൻ

403

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ റെയ്ജൻ രാജൻ. അത്മ സഖി എന്ന ഒരൊറ്റ സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് റെയ്ജൻ രാജൻ. സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജൻ പ്രിയങ്കരനായി മാറിയത്.

പരമ്പര അവസാനിച്ചപ്പോഴും വലിയ ആരാധവൃന്ദം റെയ്ജനുണ്ടായിരുന്നു. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന തിങ്കൾകലമാൻ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകൾ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജൻ അഭിനയിക്കുന്നത്.

Advertisements

സിനിമാ നടൻ കൂടിയായ കൃഷ്ണയാണ് തിങ്കൾ കലമാനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലിൽ നായിക. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.

റെയ്ജൻ രാജന്റെ വാക്കുകൾ ഇങ്ങനെ:

ഇടക്കാലത്ത് ഞാൻ വിവാഹിതനായിയെന്ന് യുട്യൂബുകാർ വാർത്തകൾ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂൺ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാർ വാർത്തകൾ ഇറക്കിയിരുന്നു.

Also Read
ഏഴരകൊല്ലമായി ഞാൻ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയത് മുഖ്യമന്ത്രിയാണ്: വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

നാലാമത്തെ പ്രണയമാണ് ഇപ്പോൾ ജീവിതത്തിൽ ഉള്ളത്. ആദ്യത്തെ രണ്ടിലും തേപ്പ് കിട്ടിയിരുന്നതിനാൽ മൂന്നാമത്തെ ആളോട് പ്രണയം തുറന്ന് പറയാൻ ധൈര്യമില്ലായിരുന്നു, അതിനാൽ അത് വൺവേയായി അവസാനിച്ചു.

അഞ്ച് വർഷത്തോളം സുഹൃത്തായിരുന്ന പെൺകുട്ടിയെയാണ് ഇപ്പോൾ പ്രണയിക്കുന്നത്. വിവാഹം എന്നൊരു തീരുമാനത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. തനിക്ക് പൃഥ്വിരാജിന്റെ ലുക്കും ടൊവിനോ തോമസിന്റെ ശബ്ദവും എന്നുമൊക്കെ പലരും പറയാറുണ്ട്.

അതിൽ ഗുണവും ദോഷവുമുണ്ട്. നമുക്ക് നമ്മളുടേതായി എന്തെങ്കിലും കൊണ്ടുവന്നാൽ അനുകരിക്കുന്നത് ആണോയെന്ന് മറ്റുള്ളവർക്ക് തോന്നും. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പൃഥ്വിരാജുമായുള്ള സാമ്യം ആളുകൾ പറയാൻ തുടങ്ങിയപ്പോൾ ഒരിക്കൽ മല്ലിക ചേച്ചിയെ കണ്ടിരുന്നു. പൃഥ്വിരാജിനെപ്പോലയുള്ളൊരാൾ ഉണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നായിരുന്നു ചേച്ചി നേരിൽ കണ്ടപ്പോൾ പറഞ്ഞത്’.

അഭിനയം താൽപര്യം ആയിരുന്നുവെങ്കിലും എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടണം എന്നത് അറിയില്ലായിരുന്നു. അതിനാൽ വരുമാനം കണ്ടെത്താൻ സെയിൽസ്, സിസിടിവി മാർക്കറ്റിങ് തുടങ്ങിയവ ചെയ്തിട്ടുണ്ട്.

പിന്നീട് ബാംഗ്ലൂരിലെ പ്രമുഖ ജ്വല്ലറിയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുമ്പോൾ അഭിനയം ഉള്ളിൽ കിടക്കുന്നതിനാൽ സംതൃപ്തി ഉണ്ടായിരുന്നില്ല. പിന്നീട് ഒരു ദിവസം തീരുമാനിച്ച് ഉറപ്പിച്ച് ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. ശേഷമാണ് ആത്മസഖി എന്ന സീരിയലിലേക്ക് ക്ഷണം വരുന്നത്.

ഒരു വർഷത്തിനുള്ളിൽ വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണ്. സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറഞ്ഞ് സർക്കാർ ടെലിവിഷൻ അവാർഡുകൾ കൊടുക്കാതിരുന്ന തീരുമാനത്തോടുള്ള അതിർപ്പും റെയ്ജൻ വ്യക്തമാക്കി.

നിലവാരമുള്ള വിഷയങ്ങൾ കൊണ്ടുവരുമ്പോൾ സീരിയൽ കാണാൻ കാഴ്ചക്കാരില്ലാതെ വരാറുണ്ട്. അതിനാലാണ് സീരിയലിൽ പ്രവർത്തിക്കുന്നവർ അവിഹിതം പോലുള്ളവ സീരിയലിൽ കൊണ്ടുവരുന്നത്. പ്രേക്ഷകർ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകർച്ചയ്ക്ക് കാരണം എന്നും റെയ്ജൻ പറയുന്നു.

Also Read
അധികം ആർക്കും താൻ മലയാളി ആണെന്ന് അറിയില്ല, സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സുനിത

സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും എക്കാലത്തും സിനിമാ അഭിനയമാണ് ലക്ഷ്യമെന്നും റെയ്ജൻ പറയുന്നു. ഒരിടയ്ക്ക് റെയ്ജൻ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു.

അനുശ്രീയുടെ സഹോദരന്റെ വിവാഹത്തിന് പോയപ്പോൾ പകർത്തിയ ചിത്രങ്ങളായിരുന്നു അനുശ്രീയുമായി പ്രണയത്തിലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചതെന്നും റെയ്ജൻ പറയുന്നു.

Advertisement