കിടിലൻ ഹണിമൂൺ പ്ലാനുമായി ആലീസും സജിനും, താരദമ്പദികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

187

മലയാളം സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ആലീസ് ഗമസ് ക്രിസ്റ്റി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

വലിയ അഭിപ്രായം നേടിയെടുത്ത ഈ സീരിയലിന് പിന്നാലെ നിരവധി ജനപ്രിയ പരമ്പരകളിൽ നടി അഭിനയിച്ചിട്ടുണ്ട്. നിലവിൽ സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

Advertisement

ഈ സീരിയലിൽ പോസിറ്റീവായിട്ടുള്ള കഥാപാത്രത്തെയാണ് ആലീസ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ആലീസ് തന്റെ സീരിയൽ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആലീസ് ക്രിസ്റ്റിയുടെ വിവാഹമാണ്.

Also Read
വിവാഹം കഴിച്ചിട്ടില്ല, ഇപ്പോൾ കൂടെയുള്ളത് നാലാമത്തെ പ്രണയം, ആദ്യത്തെ 2ഉം തേച്ചിട്ട് പോയി, മൂന്നാമത്തേതിൽ സംവഭിച്ചത് മറ്റൊരു കാര്യം: റെയ്ജൻ രാജൻ

പത്തനംതിട്ട സ്വദേശി സജിനാണ് വരൻ. നവംബർ 18 ന് ആയിരുന്ന വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ പള്ളിയിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് ഒരു സൽക്കാരവും ഒരുക്കിയിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് വിവാഹ ശേഷമുള്ള ആലീസിന്റേയും സജിന്റേയും ഒരു അഭിമുഖമാണ്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം ഉറപ്പിക്കുന്നത്. കൊറോണ കാരണം കല്യാണം നീട്ടി കൊണ്ട് പോവുകയായിരുന്നു.

അതു കാരണം നന്നായി പ്രണയിക്കാൻ സമയം കിട്ടി എന്നാണ് സജിൻ പറയുന്നത്. തങ്ങൾക്ക് പ്രണയിക്കാൻ സമയം തന്ന കൊറോണ കാലത്തിന് നന്ദിയുണ്ടെന്നു സജിൻ പറയുന്നുണ്ട്. ലവ് മാര്യേജ് അല്ല അറേഞ്ച്ഡ് ആണെന്നും പറയുന്നുണ്ട്.

എനിക്ക് വീട്ടിൽ കല്യാണം ആലോചന തുടങ്ങിയിട്ട് കുറച്ചായിയെന്ന് ആലീസ് പറയുന്നു. മാട്രമോണിയിൽ എല്ലാം രജിസ്റ്റർ ചെയ്തിരുന്നു. കുറേ നല്ല ആലോചന വന്നു. പക്ഷെ തിരുവനന്തപുരം വിട്ട് പോകാൻ ഇഷ്ടമില്ലാത്തത് കൊണ്ട് അതെല്ലാം വേണ്ട എന്ന് വച്ചു.

ഞങ്ങളുടെ രണ്ട് പേരുടെയും കോമൺ ഫ്രണ്ട് ആണ് സജിന്റെ ഫോട്ടോ കാണിച്ചു തന്നത്. ടിക്ക് ടോക്ക് വീഡിയോയും അയച്ചു തന്നു. അപ്പോൾ എനിക്ക് ഇഷ്ടമായി. ഞങ്ങൾ പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ട ശേഷം വീട്ടുകാരോട് പറഞ്ഞു, വിവാഹത്തിലേക്ക് കടന്നു. വിവാഹം ഉറപ്പിച്ച ശേഷമാണ് പ്രണയം തുടങ്ങിയത്.

ആലീസ് നടിയാണെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു എന്നും സജിൻ പറയുന്നുണ്ട്. കോസ്മറ്റിക്സ് പഠിച്ചിട്ടുണ്ട്. സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത് . അഭിനേത്രിയാണ് എന്ന കാര്യം സജിൻ അറിയുമായിരിയ്ക്കും എന്ന് കരുതി ആലീസും ഒന്നും പറഞ്ഞില്ല.

കുറേ കാലം കഴിഞ്ഞ്, സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ആലീസ് എനിക്ക് ഇന്ന് ഷൂട്ട് ഉണ്ട് എന്ന് പറഞ്ഞു. അപ്പോഴാണ്, തന്റെ ഭാവി വധു ഒരു അഭിനേത്രിയാണ് എന്ന് അറിഞ്ഞത്. കഴക്കൂട്ടം കഴിഞ്ഞാൽ ദാ എന്റെ വീട് എത്തി എന്നാണ്. പക്ഷെ പാല് കാച്ചലിന് വന്നപ്പോഴാണ് എത്രമാത്രം ദൂരമുണ്ട് എന്ന് മനസ്സിലായത്.

Also Read
അധികം ആർക്കും താൻ മലയാളി ആണെന്ന് അറിയില്ല, സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് സുനിത

എന്നെ പറ്റിച്ചതാണ് എന്ന് ആലീസ് പറയുന്നു. ഹണിമൂൺ പദ്ധതിയെ കുറിച്ചുമൊക്കെ പറയുന്നുണ്ട് കല്യാണത്തിന് വേണ്ടി ആകെ ഏഴ് ദിവസത്തെ ലീവ് ആണ് ആലീസും സജിനും എടുത്തത്. അടുത്ത ദിവസം മുതൽ ഞാൻ ഷൂട്ടിന് പോകും, ഇച്ചായൻ നാളെ ഓഫീസിലും പോകും.

ഹണിമൂൺ ഒന്നും ഇല്ല എന്ന് ആലീസ് വ്യസനത്തോടെ പറയുന്നു. എന്നാൽ ജനുവരിയിൽ ആലീസിനെ ഹണിമൂണിന് കൊണ്ടു പോകും എന്ന് സജിൻ ഉറപ്പ് നൽകിയിട്ടുണ്ട്. മാഡത്തിന്റെ തിരക്കുകൾ കുറച്ച് കുറയുകയാണെങ്കിൽ ചെറിയൊരു ഹണിമൂൺ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് സജിൻ പറഞ്ഞു.

ഇവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സജിനും ആലീസിനും ആശംസകൾ നേർന്നുകൊണ്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement