ആന്റണിയുടെ ചങ്കൂറ്റം കൊണ്ട് മാത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഉണ്ടായത്: തുറന്നു പറഞ്ഞ് പ്രിയദർശൻ

62

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ ആരാധകർ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമ പൂർത്തിയാക്കി ഏകദേശം രണ്ടു വർഷങ്ങൾ ആയപ്പോൾ ആണ് ചിത്രം പ്രദർശിപ്പിക്കാനുള്ള സാഹചര്യം ഒത്തുവന്നത്. എങ്കിൽ പോലും ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപെട്ടു വലിയ രീതിയിൽ ഉള്ള തർക്കങ്ങളും വിമർശനങ്ങളും എല്ലാം ഉയർന്നിരുന്നു.

Advertisements

ഒടുവിൽ സർക്കാർ പോലും ചിത്രത്തിന്റെ പ്രദർശനത്തിന് ഇടപെടേണ്ടി വന്നു. ഒരുപക്ഷെ ഒരു മന്ത്രി തന്നെ റിലീസ് പ്രഖ്യാപിക്കുന്ന ആദ്യ മലയാള ചിത്രം ആയിരിക്കും കുഞ്ഞാലി മരക്കാർ. ഗ്രാഫിക്‌സിന്റെയും സാങ്കേതിക വിദ്യയുടെയും വലിയ ഫലം കാണിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് സിനിമ പ്രേമികളും.

Also Read
എക്കാലത്തേയും വലിയ ആരാധകൻ, ആറ് പന്തിലെ ആറ് സിക്സറുകൾ പോലെ ഈ നിമിഷം എന്നും മനോഹരമായിരിക്കും: യുവരാജിന് ഒപ്പം ടൊവിനോ തോമസ്

മലയാളത്തിൽ നിന്നും മാത്രമല്ല, തെന്നിന്ത്യയിൽ ഇന്നും ബോളിവുഡിൽ നിന്നും വരെ കലാകാരന്മാർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രം പിറന്നതിനെ കുറിച്ചുള്ള പ്രിയദർശന്റെ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ:

മരയ്ക്കാറിനെ കുറിച്ച് ഞാൻ ആദ്യം സംസാരിച്ചത് മോഹൻലാലിനോട് ആയിരുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ഒക്കെ ഒന്നും മിണ്ടാതെ മോഹൻലാൽ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ മനസ്സിൽ അപ്പോൾ സിനിമയിൽ അഭിനയിക്കുന്നത് എങ്ങനെ ആയിരിക്കണം എന്നു മാത്രമല്ല ഉണ്ടായിരുന്നത്.

മറിച്ച് ഈ ചിത്രം എങ്ങനെ യാഥാർഥ്യമാക്കാൻ കഴിയും എന്ന് കൂടി ആണ്. കാരണം ഒരു നടൻ എന്നതിനുപരി ഈ ചിത്രം എടുക്കാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാക്കുക എന്ന ഉത്തരവാദിത്വം കൂടി അപ്പോൾ ലാലിന് ഉണ്ടായിരുന്നു. എന്റെ പ്രശ്‌നവും അത് തന്നെ ആയിരുന്നു. അല്ലാതെ മോഹൻലാൽ നന്നായി അഭിനയിക്കുമോ എന്ന് ഓർത്ത് ഒരിക്കൽ പോലും എനിക്ക് ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ല.

കാരണം മറ്റാരേക്കാളും നന്നായി അദ്ദേഹം അത് ചെയ്യും എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഈ ചിത്രം ചെയ്യാൻ എനിക്ക് ഒരു പിന്തുണ ആവശ്യം ആയിരുന്നു. അത് ലഭിച്ചത് ലാലിന്റെ കയ്യിൽ നിന്നും. ശരിക്കും മരയ്ക്കാർ എന്ന ചിത്രം പിറക്കാൻ തന്നെ കാരണം ലാൽ നൽകിയ ആ സ്പിരിറ്റ് ആണ്.

ലാലിനെ കുറിച്ച് പറയുമ്പോൾ തന്നെ ആന്റണി എടുത്ത ആ ചങ്കൂറ്റത്തെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ഇരുവരും കൂടെ നിന്നത് കൊണ്ടാണ് ഇന്ന് മരക്കാർ എന്ന ചിത്രം യാഥാർഥ്യം ആയത്. ആന്റണിയെ കുറിച്ച് പറയുവാണെങ്കിൽ ചങ്കൂറ്റം എന്ന് തന്നെ പറയണം എന്നും കാരണം അത്തരത്തിൽ ഒരു ചങ്കൂറ്റം അധികം പേരിൽ കാണില്ല എന്നും പ്രിയദർശൻ പറയുന്നു.

Also Read
പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ഒന്ന് വിതുമ്പി: നാരിപൂജയിൽ പങ്കെടുത്തതിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര

Advertisement