പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ഒന്ന് വിതുമ്പി: നാരിപൂജയിൽ പങ്കെടുത്തതിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര

35

മിനിസ്‌ക്രീൻ ആരാധകരായ മലയാളിക പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴസ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിയുടെ അവതാരകയായി തിളങ്ങുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ ലക്ഷ്മി നക്ഷത്ര പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

സ്വന്തമായി ഒരു യൂട്യൂബ് ചാനലും ലക്ഷ്മി നടത്തുന്നുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് ലക്ഷ്മി നക്ഷത്ര പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന് ഒപ്പം പങ്കുവെച്ച ഒരു കുറിപ്പാണ്.

Advertisement

Also Read
ദിലീപേട്ടനെ വല വീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം ഞാൻ തകർക്കാൻ പോവുകയാണ് എന്നാണ് പുതിയ പ്രചാരണം; ഇതിനെതിരെ മുഖ്യമന്ത്രി ആക്ഷൻ എടുക്കണം

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെ കുറിച്ചാണ് ലക്ഷ്മി നക്ഷത്ര കുറിക്കുന്നത്. എനിക്ക് ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 2021. വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല.

അവിടെ ചെന്നപ്പോൾ ആ ചടങ്ങിന്റെ ഭാഗമായപ്പോൾ ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു.

എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്നേഹത്തിനും മനസ്സു നിറയെ നന്ദി എന്നായിരുന്നു ലക്ഷ്മി നക്ഷത്ര കുറിച്ചത്. നിരവധി ആരാധകർ ആണ് ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റിന് ലൈക്കുകളും കമന്റുകളും ആയി എത്തയിരിക്കുന്നത്.

ലക്ഷ്മി നക്ഷത്രയോട് ഉള്ള തങ്ങളുടെ സ്നേഹം അറിയിക്കുന്നതിനോടോ ഒപ്പം തന്നെ വിമർശനങ്ങളും കമന്റായി വരുന്നുണ്ട്. എനിക്ക് ചിന്നുവിന് ഭയങ്കര ഇഷ്ടമാണ്. ചിന്നു ഉള്ളതു കൊണ്ടാന്ന് ഞാൻ സ്റ്റാർ മാജിക് കാണുന്നത് തന്നെ.

പക്ഷേ ഒരു കാര്യം നിങ്ങളെ പോലുള്ള സെലിബ്രിറ്റികളെ അല്ലാതെ ഒരു പാവം പിടിച്ച വീട്ടിലെ സ്ത്രീകളെ വച്ച് നാരീപൂജ ചെയ്യുമോ? ദേവി പറഞ്ഞിട്ടുണ്ടോ പാവങ്ങളെ വച്ച് നാരി പൂജ ചെയ്യരുതെന്ന് ഇതെല്ലാം മനുഷ്യർ ഉണ്ടാക്കുന ഓരോ ആചാരങ്ങളാണ്.

Also Read
ഒരു കുറ്റവും കിട്ടാഞ്ഞപ്പോൾ പള്ളിയിൽ ചെരുപ്പിട്ട് കയറിയെന്ന് പറഞ്ഞ് ചിലർ വന്നു, ഹണിമൂൺ പോലും അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല: ആലീസും സജിനും പറയുന്നു

ഞാൻ ഒരു ഹിന്ദുവാണ് ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. വിശ്വസിക്കാം പക്ഷേ പാവങ്ങളെ വച്ച് പൂജ ചെയ്യട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഏതായിലും താരത്തിന്റെ ഫോട്ടോകളും പോസറ്റും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിരുന്നു.

Advertisement