ദിലീപേട്ടനെ വല വീശിപ്പിടിച്ച് കാവ്യ ചേച്ചിയുടെ ജീവിതം ഞാൻ തകർക്കാൻ പോവുകയാണ് എന്നാണ് പുതിയ പ്രചാരണം; ഇതിനെതിരെ മുഖ്യമന്ത്രി ആക്ഷൻ എടുക്കണം

513

ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് ഒടു പിടി സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയായ ഗായത്രി സുരേഷ് വിവാദങ്ങളുടെ കൂട്ടുകാരി കൂടിയാണ്.

അടുത്തിടെ കൊച്ചിയിൽ താരത്തിന്റെ വാഹനം അ പ ക ട ത്തിൽ പെട്ടതും തുടർന്നുള്ള വിശദീകരണങ്ങളും എല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യൽ മീഡിയ ലൈവ് ആണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും മോശം കമന്റുകൾക്കും തെിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുയാണ് ഗായത്രി.

Advertisement

ഗായത്രി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ:

അന്നത്തെ പ്രശ്‌നങ്ങൾക്ക് ശേഷം ഇപ്പോഴാണ് ലൈവിൽ വരുന്നത്. ഒരു മാസത്തോളമായി ഞാൻ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. എപ്പോൾ ഇന്റർനെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്.

Also Read
റിമി ടോമിയുടെ ജീവിതത്തിലേക്ക് വീണ്ടും ആ സന്തോഷം എത്തുന്നു, ഇത്തവണ ഒരു വ്യത്യാസവുമുണ്ട്, ആശംസകൾ നേർന്ന് ആരാധകർ

നിങ്ങൾ പറയുന്നതൊക്കെ ഞാൻ സമ്മതിക്കുന്നു. ഞാൻ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങൾ പറയുന്നതെന്തും ഞാൻ അംഗീകരിക്കുന്നു. സോഷ്യൽ മീഡിയയിൽ വൃത്തികേടായി കമന്റ് ചെയ്യുന്ന കേരളത്തിലെ ഒന്നോ രണ്ടോ ലക്ഷം പേരെയുള്ളൂ.

ബാക്കിയുള്ളവർ ഇതിലേക്കൊന്നും വരുന്നില്ല. സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നതല്ല കേരളം. കേരളത്തിലd] Gള്ളവർ ബുദ്ധിയും വിവേകവുമുള്ളവരാണ്. അവർക്ക് പണിക്ക് പോകണം, ജീവിക്കണം, നന്നായി ജീവിക്കണം. കേരളത്തിലെ ആളുകളെ തരം താഴ്ത്തരുത്.

മിണ്ടാതെയിരിക്കുമ്പോൾ വെറുതെ കുറേ ആരോപണങ്ങളുമായി വരികയാണ്. കഴിഞ്ഞ ദിവസം ഗായത്രി സുരേഷ് എന്ന് അടിച്ച് നോക്കിയപ്പോൾ കണ്ട, രണ്ട് യൂട്യൂബ് ചാനൽ എന്നെക്കുറിച്ച് ഇട്ടത് റിപ്പോർട്ട് ചെയ്യാനാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുവ നടന്മാർക്കിടയിൽ വലവീശുന്നതിനിടെ ഇതാ ഒരു പരൽമീൻ കൂടെ എന്നാണ് പറയുന്നത്.

വീഡിയോയിൽ പറയുന്നത് ഞാൻ ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണത്രേ. ദിലീപേട്ടനെ വല വീശിപ്പിടിക്കാൻ. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ. എനിക്ക് ഇവരെ അറിയുക പോലുമില്ല.
ദിലീപേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്.

Also Read
ഒരു കുറ്റവും കിട്ടാഞ്ഞപ്പോൾ പള്ളിയിൽ ചെരുപ്പിട്ട് കയറിയെന്ന് പറഞ്ഞ് ചിലർ വന്നു, ഹണിമൂൺ പോലും അടുത്തെങ്ങും നടക്കുമെന്ന് തോന്നുന്നില്ല: ആലീസും സജിനും പറയുന്നു

പക്ഷെ ഇവരെയാരേയും എനിക്ക് പേഴ്‌സണലി അറിയില്ല. ഞാൻ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്ക് ആണെന്നാണ് പറയുന്നത്. ഇത് നിയമ വിരുദ്ധപരമായ കാര്യമാണ്. എന്തെങ്കിലും ആക്ഷൻ എടുക്കണം. ആളുകളിലേക്ക് എത്താൻ സോഷ്യൽ മീഡിയയാണ് എളുപ്പം. അതിനാലാണ് ഞാൻ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

ഇതൊക്കെ വ യ ല ൻ സാണ്. സ്ത്രീകൾക്കെതിരെയുള്ള വയലൻസ്, മാനഷ്ടം എന്നൊക്കെയുള്ള വകുപ്പുകളിൽ പെടും. ക്രി മി നൽ കുറ്റമാണ്. നടക്കാത്ത കാര്യം ഇണ്ടാക്കി പറയുകയാണ്. എന്നെ കൊണ്ട് വെറുതെ കേ സ് കൊടുപ്പിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. എന്തൊക്കെ പറഞ്ഞാലും ട്രോൾസും കമന്റ്‌സും അത്ര അടിപൊളിയാണെന്ന് തോന്നുന്നില്ല.

ട്രോൾസിന്റെ ഉദ്ദേശം ആളുകളെ കളിയാക്കുക എന്നാണ്. സോഷ്യൽ മീഡിയ തുറന്നാൽ വൃത്തികെട്ട ട്രോൾസും കമന്റ്‌സുമാണ് കാണാനുള്ളത്. ഒരു തരത്തിലുള്ള അടിച്ചമർത്തലാണ് ഇവിടെ നടക്കുന്നത്. വളർന്നു വരുന്നൊരു തലമുറയുണ്ട്. അവർ കണ്ട് വളരുന്നത് ഇതാണ്. അടിച്ചമർത്തുന്ന തലമുറയല്ല നമുക്ക് വേണ്ടത്.

പരസ്പരം പ്രചോദനമാകുന്ന പിന്തുണയ്ക്കുന്ന സമൂഹമാണ് നമുക്ക് വേണ്ടത്. ഞാൻ ഈ പറയാൻ പോകുന്നത് എവിടെ എത്തും, എന്താകും എന്നറിയില്ല. എന്തായാലും എനിക്ക് പ്രശ്‌നമില്ല. കാരണം എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അത്രയും അടിച്ചമർത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ. ഇത് പറഞ്ഞത് കൊണ്ട് എനിക്ക് സിനിമകൾ ഇല്ലാതാകുമെന്നോ ആളുകൾ എന്നെ വെറുക്കുമോ എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല.

Also Read
ഇനി ഇത്തരത്തിലുള്ള വാർത്ത പ്രചരിപ്പിക്കരുത്, തുറന്നടിച്ച് കുടുംബവിളക്ക് താരം ആതിര മാധവ്

എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്. മുഖ്യമന്ത്രിയോട്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. സാർ ഇത് കേൾക്കുമെന്ന് കരുതുന്നു. ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാൻ തോന്നി. എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവർ വളരാൻ പാടില്ല.

അവർക്ക് കേരളത്തെ തന്നെ നശിപ്പിക്കാൻ ശക്തിയുണ്ട്. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നെ പിന്തുണയ്ക്കുകയാണെങ്കിൽ നമുക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടു വരാനാകും. സോഷ്യൽ മീഡിയയിലെ ഒന്നോ രണ്ടോ ലക്ഷം പേരെ കേരളമാക്കി മാറ്റരുത്.

ആളുകളെ അടിച്ചമർത്തരുത്. എന്തെങ്കിലും നടപടിയെടുക്കണം. ട്രോൾസ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്‌സ് ഇടുന്നവർക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണം എന്നും താരം പറയുന്നു.

Advertisement