എക്കാലത്തേയും വലിയ ആരാധകൻ, ആറ് പന്തിലെ ആറ് സിക്സറുകൾ പോലെ ഈ നിമിഷം എന്നും മനോഹരമായിരിക്കും: യുവരാജിന് ഒപ്പം ടൊവിനോ തോമസ്

53

ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബേസിൽ ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് മിന്നൽ മുരളി. സമീർ താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ഒരുങ്ങുന്നത്.

Advertisements

ജിഗർതണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

Also Read
ഒൻപതാം മാസം നിറവയറിൽ ഭർത്താവ് അർജുന് ഒപ്പം കിടിലൻ നൃത്തവുമായി സൗഭാഗ്യ വെങ്കിടേഷ്, വീഡിയോ വൈറൽ

മലയാളം സിനിമാ പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ വരുന്നതിനിടെ താരം പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ.

മിന്നൽ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയ ടോവിനോ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റ്സ്മാനായ യുവരാജിനൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാൻ. താങ്കൾക്കൊപ്പം അൽപസമയം ചെലവഴിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഡർബനിൽ താങ്കളുടെ ആറ് പന്തിലെ ആറ് സിക്സറുകൾ പോലെ ഈ നിമിഷം എന്നും എന്നെ സംബന്ധിച്ച് മനോഹരമായിരിക്കും എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read
പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ഒന്ന് വിതുമ്പി: നാരിപൂജയിൽ പങ്കെടുത്തതിനെ കുറിച്ച് ലക്ഷ്മി നക്ഷ്ത്ര

ടൊവിനോയ്ക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫും യുവരാജിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെ നിരവധിയാളുകളാണ് ഇരുവരുടെയും ചിത്രത്തിന് പിന്നാലെ കമന്റുകളുമായെത്തുന്നത്. ഇതോടെ ചിത്രത്തിന് ഏറ്റവും വലിയ പ്രൊമോഷൻ ആയി എന്നാണ് ഒരാളുടെ കമന്റ്. അടുത്ത സിനിമയിൽ യുവരാജും ഉണ്ടേൽ പൊളിക്കും എന്നാണ് മറ്റൊരാൾ പറയുന്നത്.

Advertisement