സ്വന്തം വിശപ്പ് സഹിച്ച് അവസാനത്തെ 10 രൂപ എനിക്ക് ഭക്ഷണം കഴിക്കാൻ തന്ന കൊച്ചിൻ ഹനീഫ മരിച്ചാൽ ഞാൻ എങ്ങനെ കരയാതിരിക്കും: മണിയൻപിള്ള രാജു

121

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മണിയൻ പിള്ള രാജു. സുധീർ കുമാർ എന്ന പേരിലൂടെയാണ് താരം ആദ്യം സിനിമയിൽ എത്തുന്നത്. 1981 ൽ പുറത്ത് ഇറങ്ങിയ ബാലചന്ദ്രമേനോൻ ചിത്രമായ മണിയൻ പിള്ള അഥവ മണിയൻ പിളളയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

ഈ ചിത്രത്തോട് കൂടി മലയാള സിനിമയ്ക്ക് മണിയൻ പിള്ള രാജു എന്നൊരു നടനെ ലഭിക്കുകയായിരുന്നു. ഈ ചിത്രത്തിന് ശേഷം നടനെ തേടി നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു. ഇന്നും മലയാള സിനിമയിൽ സജീവമാണ് മണിയൻ പിള്ള രാജു. അഭിനയത്തിൽ മാത്രമല്ല സിനിമ നിർമ്മാണത്തിലും സജീവമാണ്.

Advertisement

നിരവധി ഹിറ്റ് ചിത്രങ്ങൾ താരം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മണിയൻ പിള്ള രാജുവിന്റെ ഒരു അഭിമുഖമാണ്. കെച്ചിൻ ഹനീഫയുമായുള്ള സൗഹൃദത്തെ കുറിച്ചാണ് താരം പറയുന്നത്. കാൻചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻ പിള്ള രാജു ഇക്കാര്യം തുറന്നു പറഞ്ഞത്.

Also Read
ആന്റണിയുടെ ചങ്കൂറ്റം കൊണ്ട് മാത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം ഉണ്ടായത്: തുറന്നു പറഞ്ഞ് പ്രിയദർശൻ

കൊച്ചിൻ ഹനീഫ മരിച്ച സമയത്ത് മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മണിയൻപിള്ള രാജു കരഞ്ഞ സംഭവത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ഫനീഫയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടൻ പറഞ്ഞത്.

ചാൻസ് അന്വേഷിച്ച് ലോഡ്ജിൽ താമസിക്കുന്ന സമയത്ത് അപ്പുറത്തെ മുറിയിൽ ഹനീഫയുണ്ട്. ഞാൻ അന്നും കൃത്യമായി ഭക്ഷണം കഴിക്കും. പൈസ ഇല്ലാത്ത് കൊണ്ട് ചന്ദ്രമോഹൻ ഹോട്ടലിൽ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഞാൻ രാവിലെ പോയി നാല് ഇഡ്ഡലി കഴിക്കും. 40, 50 പൈസ ഒക്കെയേ ആവൂ.

നല്ല ഊണിന് ഒന്നര രൂപയാകും. ഞാൻ ഒരു രൂപയുടെ ജനത മീൽസാണ് കഴിച്ചിരുന്നത്, ഒരു കൂറ അലൂമിനിയം പാത്രത്തിൽ. അത് നാണക്കേടായി തോന്നിയപ്പോൾ ഞാൻ ഊണ് നിർത്തി ഉച്ചയ്ക്കും ഇഡ്ഡലിയാക്കി. ഹനീഫയുടെ ഭക്ഷണം പൊറോട്ടയായിരുന്നു.

ഉച്ചയ്ക്ക് അഞ്ച് പൊറോട്ട വാങ്ങിക്കും. ഒരു ഡബിൾ ബുൾസൈയും. പുള്ളി ബ്രേക്ക്ഫാസ്റ്റും ലഞ്ചും ചേർത്ത് ബ്രഞ്ചാണ് കഴിച്ചിരുന്നത്. അന്നാണ് ഞാൻ ആ വാക്ക് കേൾക്കുന്നത്. ഒരിക്കൽ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹൻ ഹോട്ടൽ അടച്ചിട്ട സമയം വന്നു. എന്റെ കൈയിൽ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാൻ വയ്യ.

ഞാൻ ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ എനിക്ക് ഭക്ഷണം കഴിക്കാനാണ്, എന്ന്. ഉടൻ തന്നെ അദ്ദേഹം ഒരു ഖുർആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഞാൻ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പോൾ ഹനീഫ അവിടെ ഉണ്ട്.

Also Read
പലരും ചോദിക്കുന്നത് നരസിംഹം പോലുള്ള സിനിമകൾ ചെയ്താൽ പോരെയെന്നാണ്, ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകൾ ഞാൻ എടുത്തിട്ടുണ്ട് പക്ഷേ; രഞ്ജിത്ത് പറയുന്നു

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്നില്ലേ എന്ന് ഞാൻ ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ഞാൻ ചോദിച്ചു, ഒന്നും കഴിച്ചില്ലേ എന്ന്. ഇല്ലെടാ, എന്റേൽ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാൻ തനിക്ക് എടുത്ത് തന്നത്, എന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാൾ മ രി ക്കുമ്പോൾ കരയാതിരിക്കാനാവുമോ എന്നും മണിയൻപിള്ള രാജു ചോദിക്കുന്നു.

Advertisement