തിങ്കൾകലമാനിൽ ചേട്ടനെയും അനിയനെയും ഒരുപോലെ പ്രണയിക്കുന്ന കീർത്തി ശരിക്കും ആരെണന്നറിയാമോ, വിശേഷങ്ങളുമായി നടി ഹരിത ജി നായർ

997

സൂര്യാ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരായാണ് തിങ്കൾകലമാൻ. ആരാധകരെ ഒന്നടങ്കം ആകർഷിച്ച് മുന്നേറുന്ന സീരിയലിൽ നായകിയയാ കീർത്തിയെ അവതരിപ്പിക്കുന്നത് നടി ഹരിത ജി നായർ ആണ്. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് ഹരിത. ഹരിതയുടെ വാക്കുകൾ ഇങ്ങനെ:

പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെങ്കിലും അതിൽ എനിക്ക് വലിയ ആകാംഷ തോന്നിയിരുന്നില്ല. നിരവധി വെല്ലുവിളികൾ നിറഞ്ഞ കീർത്തി എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഓർത്ത് ഞാൻ ആശങ്കയിലായിരുന്നു. കീർത്തിയെ നന്നായി അവതരിപ്പിക്കാൻ ഞാൻ സ്വയം ശ്രമിക്കുകയാണ്.

Advertisements

എന്നെ പോലെ തന്നെ കീർത്തിയും ഒരു നേഴ്സ് ആണ്. നേരത്തെ താരോദയം റിയാലിറ്റി ഷോയിൽ ഞാനൊരു നേഴ്സ് ആണെന്ന് പറഞ്ഞപ്പോൾ, എനിക്ക് അവർ അഭിനയിക്കാൻ തന്നൊരു സന്ദർഭം ഉണ്ട്. നിർബന്ധിച്ച മുത്തശ്ശന് മരുന്നു കൊടുക്കുന്ന രംഗം.

Also Read
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മീരാ ജാസ്മിൻ, സത്യൻ അന്തിക്കാട് ജയറാം മീരാ ജാസ്മിൻ ചിത്രം എറണാകുളത്ത് തുടങ്ങുന്നു, അവേശത്തിൽ ആരാധകർ

അതേ രംഗം ഈയിടെ ഞാൻ സീരിയലിലും അഭിനയിച്ചു. കീർത്തിക്കും ഹരിതക്കും നൃത്തത്തോടുള്ള ആരാധന ഒരു പോലെയാണ്. കീർത്തി ശാസ്ത്രീതമായി അത് അഭ്യസിച്ചു, എനിക്കതിനു കഴിഞ്ഞില്ലെന്നും ഹരിത സൂചിപ്പിക്കുന്നു.

നൃത്ത അരങ്ങേറ്റത്തിന് ശേഷം അത് പഠിക്കാൻ പറ്റിയില്ല. പക്ഷെ ഈ കഥാപാത്രത്തിലൂടെ ആ ആഗ്രഹം ഞാൻ സാധിച്ചെടുക്കുകയാണ്. ഞാൻ സ്വപ്നം കണ്ട ജീവിതം ജീവിക്കുന്നത് പോലെയാണ് സീരിയലിൽ അഭിനയിക്കുമ്‌ബോൾ.

റോയ്ജനും കൃഷ്ണയുമാണ് നായകന്മാർ. ചേട്ടനും അനിയനുമായി അഭിനയിക്കുന്ന ഇരുവരും ഒരേ പെൺകുട്ടിയെ തന്നെയാണ് പ്രണയിക്കുന്നത്. ഹരിത അവതരിപ്പിക്കുന്ന കീർത്തിയെ ആണ് സഹോദരന്മാരുടെ കാമുകി. നായകന്മാരെ കുറിച്ച് കേട്ടപ്പോൾ ഹാർട്ട് അറ്റാക്ക് വന്ന പോലൊരു അവസ്ഥയായിരുന്നുവെന്ന് ഹരിത പറയുന്നു.

കൃഷ്നേട്ടൻ അവതരിപ്പിക്കുന്ന റൊമാന്റിക് റോളുകളുടെ വലിയ ആരാധികയായിരുന്നു ഞാൻ. റോയ്ജൻ ചേട്ടന്റെ ആത്മസഖി സീരിയലിലെ അഭിനയവും എനിക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും ഒരുമിച്ച് വന്നപ്പോൾ ശരിക്കുമൊരു ഫാൻ ഗേൾ മൊമന്റ് ആയിരിക്കുകയാണന്നും താരം പറയുന്നു.

Also Read
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മീരാ ജാസ്മിൻ, സത്യൻ അന്തിക്കാട് ജയറാം മീരാ ജാസ്മിൻ ചിത്രം എറണാകുളത്ത് തുടങ്ങുന്നു, അവേശത്തിൽ ആരാധകർ

Advertisement