മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും നിശ്ചയം കഴിഞ്ഞു, ചടങ്ങിനിടയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

577

മലയാളം മിനിസ്‌ക്രീൻ സീരിയിൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ നടി മൃദുല വിജയിയുടെയും നടൻ യുവകൃഷ്ണയുടെയും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത് പോലെ തന്നെ ഡിസംബർ 23 ന് മൃദുലയുടെയും യുവയുടെയും വിവാഹനിശ്ചയം നടന്നിരിക്കുകയാണ്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ചടങ്ങിനിടയിൽ നിന്നുള്ള വീഡിയോസും ചിത്രങ്ങളും ഇതിനകം പുറത്ത് വന്നിരിക്കുകയാണ്. നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുർത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം.

Advertisements

പരസ്പരം മോതിരം കൈമാറി കൊണ്ടാണ് മൃദുലയും യുവയും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ മൃദുലയ്ക്കും യുവയ്ക്കുമുള്ള ആശംസകൾ കൊണ്ട് നിറയുകയാണ്. എന്നും സന്തോഷത്തോടെ കഴിയാൻ ഇരുവർക്കും സാധിക്കട്ടേ എന്നാണ് സഹപ്രവർത്തകർ പറയുന്നത്.

വിവാഹനിശ്ചയ ചടങ്ങുകൾക്ക് മുന്നിൽ നിന്നത് മൃദുലയുടെ സഹോദരിയും സീരിയൽ നടിയുമായ പാർവതി വിജയ് ആയിരുന്നു. മാസങ്ങൾക്ക് മുൻപാണ് പാർവതിയും സീരിയൽ ക്യാമറമാൻ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. പാർവതിയുടെ വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നെങ്കിലും അത് വൈകാതെ മാറിയെന്ന് നടി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഭർത്താവ് അരുണിനൊപ്പമാണ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പാർവതി എത്തിയിരിക്കുന്നത്.

അതേ സമയം ഇരുവരും സീരിയൽ മേഖലയായത് കൊണ്ട് വിവാഹ വാർത്ത വന്നതിന് പിന്നാലെ ഇതൊരു ലവ് മാര്യേജ് ആണോ എന്നുള്ള ചോദ്യം ഉയർന്ന് വന്നിരുന്നു. എന്നാൽ തികച്ചും അറേഞ്ച്ഡ് ആണെന്നും ഒരു വർഷമായി യുവയെ നേരിട്ട് അറിയാമെന്ന കാര്യം ഒരു അഭിമുഖത്തിൽ മൃദുല പറയുന്നു.

സീരിയൽ നടി രേഖ രതീഷാണ് ഈ വിവാഹക്കാര്യം ഇരുവരോടും പറയുന്നത്. ജാതകം കൂടി ചേർന്നതോടെ വീട്ടുകാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. യുവയുടെയും മൃദുലയുടെയും ഏറ്റവും അടുത്ത സുഹൃത്തും സീരിയൽ നടിയുമായ രേഖ രതീഷാണ് ഇരുവരെയും ഒന്നിപ്പിക്കുന്നത്.

പരസ്പരം അടുത്തറിഞ്ഞ് മനസിലാക്കിയതിന് ശേഷമാണ് വിവാഹം കഴിച്ചാലോ എന്ന് ആലോചിക്കുന്നത്. ആലോചന വന്നതിന് പിന്നാലെ ജാതകവും ചേരുമെന്ന് വന്നതോടെ വീട്ടുകാരുടെ നേതൃത്വത്തിൽ വിവാഹനിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വിവാഹം ഉടൻ ഉണ്ടാവില്ല അടുത്ത വർഷമായിരിക്കും നടക്കുന്നത്ത്.

Advertisement