Home Entertainment

അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ തമന്നയെ വിവാഹം ചെയ്‌തേനെ, വെളിപ്പെടുത്തലുമായി നടി ശ്രുതി ഹാസൻ, അന്തംവിട്ട് ആരാധകർ

4803

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിമാരാണ് നടി തമന്നഭാട്ടിയയും ഉലകനായകന്റെ മകളും നടിയുമായ
ശ്രുതി ഹാസനും. എല്ലാ യുവ സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കുകയും അതുപോലെ ബോളിവുഡിൽ അഭിനയിച്ചിട്ടുമുള്ള താരങ്ങളാണ് ഇരുവരും.

രണ്ട് പേരും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശേഷം തെന്നിന്ത്യയിലേക്ക് എത്തിയവരുമാണ്. അതുകൊണ്ട് തന്നെ ഇരുവരും ഏറെ സമാനതകൾ ഉള്ളവരാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഉറ്റസുഹൃത്തുക്കളാണ് തമന്നയും ശ്രുതിയും.

Advertisements

സോഷ്യൽ മീഡിയയിൽ ജന്മദിനങ്ങളിൽ ഇരുവരും പരസ്പരം മുടങ്ങാതെ വിഷ് ചെയ്യുകയും അതുപോലെ സിനിമകൾ പ്രൊമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്. പല അഭിമുഖങ്ങളിലും തങ്ങളുടെ സൗഹൃദത്തെ പറ്റി ഇരുവരും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രുതി തമന്നയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Also Read
എന്തുകൊണ്ടാണ് ഇപ്പോൾ കോമഡി ചിത്രങ്ങൾ തീരെ ചെയ്യാത്തത്: കൃത്യമായി മറുപടിയുമായി മോഹൻലാൽ

ഫിലിംഫെയർ തമിഴ് എന്ന ചാറ്റ് ഇന്റർവ്യൂവിലാണ് ശ്രുതി ഈ കാര്യം പറഞ്ഞത്. താനൊരു ആണായിരുന്നെങ്കിൽ ആരെ പ്രണയിച്ചേനെ എന്ന ചോദ്യത്തിനാണ് ശ്രുതി ഇത്തരത്തിൽ മറുപടി പറഞ്ഞത്.

ഞാൻ ഒരു ആണായിരുന്നെങ്കിൽ തമന്നയുമായി ഡേറ്റ് ചെയ്‌തേനെ സത്യത്തിൽ പുരുഷനായിരുന്നെങ്കിൽ ഞാൻ തമന്നയെ വിവാഹം കഴിച്ചേനെ. കാരണം അവൾ വളരെ നല്ല കുട്ടിയാണ്. ഞാൻ അവളെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശ്രുതി പറഞ്ഞു.

ശ്രുതി ആദ്യമായി അഭിനയിച്ചത് ബോളിവുഡ് സിനിമയിൽ ആയിരുന്നു, അതൊരു തെറ്റായ തീരുമാനമായിരുന്നു എന്നും താരം പറഞ്ഞു. സിനിമയിൽ സ്വജനപക്ഷപാതമുണ്ടോയെന്ന ചോദ്യത്തിനും താരം മറുപടി നൽകിയിരുന്നു.

എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്റെ പേരിന് ഒപ്പമുള്ള ഹാസൻ എന്ന സർ നെയിം എനിക്ക് മുന്നിൽ ഒരുപാട് വാതിലുകൾ തുറന്ന് തന്നേക്കാം, പക്ഷേ സിനിമയിൽ നിലനിൽക്കണമെങ്കിൽ ഞാൻ എന്റെ കഴിവ് തെളിയിച്ചേ പറ്റുകയുള്ളൂവെന്നും ശ്രുതി വ്യക്തമാക്കി.

Also Read
റോജയിലെ റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ നാണം വന്നു, മധുബാലയുമായി ചുംബനരംഗങ്ങൾ ചെയ്ത് കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി അരവിന്ദ് സ്വാമി

Advertisement