അച്ഛൻ ഹിന്ദു അമ്മ ക്രിസ്ത്യാനി; മകൾ മോണിക്ക ജീവിതത്തിൽ സ്വീകരിച്ചത് മുസ്ലീം യുവാവിനെ; ഇസ്ലാം മതം സ്വീകരിച്ച് റഹീമ ആയ താരത്തിന്റെ ജീവിതം ഇങ്ങനെ

626

മോണിക്ക എന്ന പേര് കേൾക്കുമ്പോൾ ഈ നടിയെ അത്രയ്ക്ക് പരിചയം തോന്നാൽ ഇടയില്ല. എന്നാൽ ഫാന്റം എന്ന ചിത്രത്തിലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ എന്ന ഗാനത്തിൽ തകർത്ത് അഭിനയിച്ച നടിയെ മലയാളികൾ മറന്നു കാണാൻ ഇടയില്ല. നടൻ നിഷാന്ത് സാഗറിന്റെ പെയർ ആയിട്ടായിരുന്നു മോണിക്ക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ അഭിനയം കൊണ്ട് മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കുമെന്നാണ് ആരാധകർ ധരിച്ചത്.

Advertisements

എന്നാൽ ആ ധാരണകളെ പൊളിച്ചെഴുതുകയായിരുന്നു നടി. മലയാള സിനിമാ ലോകം വിട്ട് താരം തമിഴിലേയ്ക്കാണ് ചേക്കേറിയത്. മമ്മൂട്ടിയ്ക്ക് പുറമെ, മോഹൻലാലിന്റെ അങ്കിൾ എന്ന ചിത്രത്തിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടാണ് നടി ചിത്രത്തിൽ എത്തിയത്. മലയാളത്തിൽ ഫാന്റം ആയിരുന്നു മോണിക്കയുടെ ശ്രദ്ധ നേടിയ ചിത്രം. തമിഴിലും മറ്റു ഭാഷകളിലും ഒക്കെയായി ഇരുപതോളം സിനിമകളിലും മോണിക്ക അഭിനയിച്ചിട്ടുണ്ട്.

Also read; ഞാൻ ജനിക്കുന്നതിന് മുൻപേ എടുത്ത തീരുമാനങ്ങൾ ആണ് അത്, അമ്മയ്ക്കല്ലാതെ അതിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല; സുപ്രധാന തീരുമാനങ്ങളെ കുറിച്ച് മാളവിക ജയറാം

നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ മോണിക്കയെ തേടി നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോൾ നടി മോണിക്കയുടെ ജീവിതമാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. മോണിക്കയുടെ അച്ഛൻ എം മരുതി രാജ് ആണ് അമ്മ ഗ്രേസിയും. ഹിന്ദുവും ക്രിസ്ത്യാനിയുമായ ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു. കോട്ടയത്താണ് മോണിക്കയുടെ ജനനം. രേഖ മരുതിരാജ് എന്നായിരുന്നു നടിയുടെ ആദ്യ പേര്.

പിന്നീട് സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയതോടെയാണ് മോണിക്ക എന്ന പേര് നടി സ്വീകരിച്ചത്. ഞെട്ടിച്ചത് നടിയുടെ വിവാഹവും തുടർന്നുള്ള മതം മാറ്റവും ആണ്. നടി വിവാഹം ചെയ്തത് മുസ്ലീം യുവാവിനെ ആയിരുന്നു. തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് മോണിക്ക എന് നാമം വിട്ട് റഹീമ എന്ന പേര് സ്വീകരിച്ചു.

Also read; ഇതുവരെ രണ്ട് റിലേഷൻഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്, പക്ഷേ ഒന്നും വിജയത്തിലെത്തിയില്ല; വിവാഹം തനിക്ക് പറ്റിയ പണിയല്ല, അനുമോൾ പറയുന്നത്

മാലിക് എന്ന വ്യക്തിയാണ് താരത്തിന്റെ ഭർത്താവായി എത്തിയത്. 2015ലായിരുന്നു വിവാഹം. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും മോണിക്ക തിരിച്ചെത്തി. അനൂപ് മേനോൻ നായകനായെത്തിയ ചിത്രത്തിലൂടെയാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തിയത്. എല്ലാ തിരക്കുകളും മാറ്റിവെച്ച് മോണിക്ക ഇന്ന് ഭർത്താവിനൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ്.

Advertisement